KeralaLatest News

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം റെക്കോര്‍ഡില്‍ : സംസ്ഥാനത്തെ ഡാമുകളില്‍ ആകെയുള്ളത് 37 % വെള്ളം : കേരളം ഇരുട്ടിലേയ്‌ക്കെന്ന് സൂചന

തൊടുപുഴ : സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം റെക്കോര്‍ഡില്‍. ഇടുക്കി ഡാമില്‍ ആകെയുള്ളത് 37 % വെള്ളം മാത്രമാണ്. ഇതോടെ സംസ്ഥാനത്ത് പവര്‍കട്ട് വേണ്ടിവരുമെന്ന സൂചനയാണ് വരുന്നത്.ഞായറാഴ്ച രാവിലെ അവസാനിച്ച 24 മണിക്കൂറില്‍ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം 88.1029 ദശലക്ഷം യൂണിറ്റായി. ശനിയാഴ്ച ഉപയോഗം 86.8639 ദശലക്ഷം യൂണിറ്റ് ആയിരുന്നു.

പുറത്തുനിന്നു വൈദ്യുതി വാങ്ങുന്നതിലും റെക്കോര്‍ഡ് വര്‍ധനയാണ്. ഞായറാഴ്ച 62.86 ദശലക്ഷം യൂണിറ്റ്. സംസ്ഥാനത്ത് 25.239 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിച്ചു. മൂലമറ്റം നിലയത്തില്‍ ഉല്‍പാദനം ഉയര്‍ത്തി. ഞായറാഴ്ച 11.475 ദശലക്ഷം യൂണിറ്റ്. ശരാശരി 9.74 ദശലക്ഷം യൂണിറ്റ് ആയിരുന്നു ശരാശരി പ്രതിദിന ഉല്‍പാദനം.

സംസ്ഥാനത്തെ അണക്കെട്ടുകളില്‍ ഇപ്പോള്‍ 37 ശതമാനം വെള്ളം മാത്രമാണ് ഉള്ളത്. ഇത് 1544.98 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ആവശ്യമായ വെള്ളം. ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് 2343.08 അടിയായി. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം അണക്കെട്ടിലെ ജലനിരപ്പ് 2340.30 അടിയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button