Latest NewsIndia

സ്ത്രീധനം കൂടുതല്‍ ആവശ്യപ്പെട്ടതിന് വധുവിന്റെ ബന്ധുക്കള്‍ യുവാവിന് കൊടുത്തത് തക്കതായ ശിക്ഷ

ലഖ്നൗ: സ്ത്രീധനം കൂടുതല്‍ ആവശ്യപ്പെട്ടതിന് വധുവിന്റെ ബന്ധുക്കള്‍ യുവാവിന് കൊടുത്തത് തക്കതായ ശിക്ഷ . ഉത്തര്‍പ്രദേശിലാണ് സ്ത്രീധനം കൂടുതല്‍ ആവശ്യപ്പെട്ട നവവരനെ വധുവിന്റെ ബന്ധുക്കള്‍ കൈകാര്യം ചെയ്തത്. സ്ത്രീധനം ആവശ്യപ്പെട്ട കല്യാണച്ചെക്കന്റെ തല വധുവിന്റെ ബന്ധുക്കള്‍ വടിച്ചു.. സ്വര്‍ണ്ണ മാലയും ബൈക്കും ആവശ്യപ്പെട്ടതിനായിരുന്നു യുവാവിനെ വധുവിന്റെ കൂട്ടര്‍ പെരുമാറിയത്. ഉത്തര്‍പ്രദേശിലെ ലക്നൗവിലായിരുന്നു സംഭവം.

കല്യാണത്തിന് അഞ്ചു ദിവസങ്ങള്‍ക്കു മുന്‍പ് വരന്റെ വീട്ടുകാര്‍ ഓരോ ആവശ്യങ്ങള്‍ മുന്നോട്ടു വെക്കുകയായിരുന്നും ദിവസങ്ങള്‍ കഴിയും തോറും ആവശ്യങ്ങള്‍ കൂടിക്കൂടി വന്നു. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിവാഹത്തില്‍ നിന്ന് പിന്മാറുമെന്ന് വരന്റെ വീട്ടുകാര്‍ ഭീഷണിപ്പെടുത്തിയെന്നും ഇവര്‍ വെളിപ്പെടുത്തി.

വരന്റെ ആദ്യത്തെ ആവശ്യം ഒരു ബൈക്ക് വേണമെന്നായിരുന്നു. വധുവിന്റെ വീട്ടുകാര്‍ ഒരു പുതിയ ബൈക്ക് പയ്യന് വാങ്ങി നല്‍കി. എന്നാല്‍ ബൈക്കിന്റെ ബ്രാന്‍ഡ് പ്രതിശ്രുത വരന് ഇഷ്ടമായില്ല. ബൈക്ക് ഇഷ്ടപ്പെടാതിരുന്ന വരന്‍ മറ്റെന്തെങ്കിലും കൂടെ നല്‍കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കല്യാണ ദിനത്തില്‍ വീണ്ടും അടുത്ത ആവശ്യം. സ്വര്‍ണ്ണ മാല നല്‍കിയാലേ വിവാഹത്തിന് സമ്മതിക്കൂ എന്ന് മണ്ഡപത്തില്‍ വെച്ച് വരന്‍ ശാഠ്യം പിടിച്ചു. ഇതിനെത്തുടര്‍ന്നാണ് വധുവിന്റെ ബന്ധുക്കള്‍ വരന്റെ തല വടിച്ചത്. വാര്‍ത്താ ഏജന്‍സിയാണ് വിവരം പുറത്തുവിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button