Latest NewsKerala

എന്‍.കെ പ്രേമചന്ദ്രന്‍ ജനങ്ങളോട് മാപ്പ് പറയണമെന്ന് സിപിഎം

കൊല്ലം: വിവാദ പ്രസംഗത്തിന്റെ പശ്ചാത്തലത്തിൽ കളക്ടറുടെ താക്കീത് കിട്ടിയ കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍.കെ പ്രേമചന്ദ്രന്‍ ജനങ്ങളോട് മാപ്പ് പറയണമെന്ന ആവശ്യവുമായി സിപിഎം. ശബരിമലയില്‍ സ്ത്രീകളെ കയറ്റിയ പോലെ മുസ്ലീം പള്ളികളിലും എല്‍ഡിഎഫ് സര്‍ക്കാര്‍ സ്ത്രീകളെ കയറ്റാന്‍ ശ്രമിച്ചെന്നായിരുന്നു പ്രേമചന്ദ്രന്റെ വിവാദ പ്രസംഗം. സിപിഎം സംസ്ഥാന സമിതി അംഗം കെ വരദരാജനാണ് എന്‍കെ പ്രേമചന്ദ്രനെതിരെ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍ എന്‍കെ പ്രേമചന്ദ്രനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇനി ഇത്തരം പ്രസംഗങ്ങള്‍ ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും കളക്ടര്‍ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button