ആലപ്പുഴ: കേരളത്തില്‍ കോണ്‍ഗ്രസും ഇടതുപക്ഷവും തമ്മിലാണ് മല്‍സരമെങ്കിലും ഇടതുപക്ഷം ഭരണഘടനയെ ചോദ്യം ചെയ്യുന്നവരല്ലെന്നു താന്‍ തുറന്നുപറയുകയാണെന്ന് എഐസിസി പ്രസിഡന്റ് രാഹുല്‍ ഗാന്ധി പറഞ്ഞു. ആലപ്പുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം ഇഎംഎസ് സ്‌റ്റേഡിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍എസ്എസ് ചെയ്യുന്നത് ചെയ്യുന്നവരല്ല ഇടതുപക്ഷം. അവര്‍ ഭരണഘടനയെയോ ഭരണഘടനാ സ്ഥാപനങ്ങളെയോ ചോദ്യം ചെയ്തിട്ടില്ല. ഭരണഘടനാ സ്ഥാപനങ്ങള്‍ തകര്‍ക്കാന്‍ ശ്രമിച്ചിട്ടില്ല. കേരളത്തിന്റെ ചരിത്രവും സംസ്‌കാരവും മനസിലാക്കാനാണ് താന്‍ കേരളത്തില്‍ മല്‍സരിക്കുന്നത്. തന്റെ മന്‍ കി ബാത്ത് കേള്‍പ്പിക്കാനല്ല, ജനങ്ങളുടെ മന്‍ കി ബാത്ത് കേള്‍ക്കാനാണ് താന്‍ വരുന്നത്.
താന്‍ അധികാരത്തില്‍ വന്നാല്‍ പ്രത്യേക കാര്‍ഷിക ബജറ്റ് എല്ലാ വര്‍ഷവും അവതരിപ്പിക്കും. വായ്പ തിരിച്ചടയ്ക്കാത്തത്തിന്റെ പേരില്‍ ഒരു കര്‍ഷകനെയും ജയിലില്‍ അടയ്ക്കില്ല. കേന്ദ്രത്തില്‍ പ്രത്യേക മല്‍സ്യ ബന്ധന വകുപ്പ് രൂപീകരിക്കും. സമ്പദ്ഘടന തകര്‍ക്കാതെ എങ്ങനെ പാവപ്പെട്ടവരെ സഹായിക്കാമെന്ന് സാമ്പത്തിക വിദഗ്ധരുമായി ആലോചിച്ച ശേഷമാണ് 72000 രൂപ അവര്‍ക്ക് നല്‍കുന്ന പദ്ധതി പ്രഖ്യാപിച്ചത്. നോട്ടു നിരോധനത്തിലൂടെ പാവപ്പെട്ടവരുടെ പോക്കറ്റിലെ പണം മോഡി അനില്‍ അംബാനിയെപ്പൊലുള്ള കോടീശ്വരന്‍മാര്‍ക്കു നല്‍കുകയായിരുന്നു. അത് അനില്‍ അംബാനിമാരില്‍ നിന്നു തിരിച്ചുപിടിച്ച് പാവപ്പെട്ടവര്‍ക്കു നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പ്രസംഗത്തില്‍ ഒരിടത്തും അദ്ദേഹം എല്‍ഡിഎഫിനെ വിമര്‍ശിച്ചില്ല. എം മുരളി അധ്യക്ഷനായി. എ കെ ആന്റണിയു രമേശ് ചെന്നിത്തലയും സംസാരിച്ചു.
Post Your Comments