കേന്ദ്ര സർക്കാരിന്റെ പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ പ്രകാരം എബിഎസ് സുരക്ഷയിൽ പുതിയ പള്‍സര്‍ എന്‍എസ്-160 ബജാജ് വിപണിയില്‍ എത്തിച്ചു. സിംഗിള്‍ ചാനല്‍ എബിഎസ് സുരക്ഷാ സംവിധാനമാകും ഈ ബൈക്കിൽ നൽകുക.
മുന്നില്‍ 240 എംഎം ഡിസ്ക് ബ്രേക്കും പിന്നില്‍ 130 എംഎം ഡ്രം ബ്രേക്കുമാണ് സുരക്ഷ ചുമതല വഹിക്കുന്നത്. എബിഎസ് നല്കിയതല്ലാതെ മറ്റു മാറ്റങ്ങൾ ഒന്നും തന്നെ ബൈക്കിൽ വരുത്തിയിട്ടില്ല. 82,624 രൂപയാണ് എന്‍എസ്160 എബിഎസിന്റെ ഡല്‍ഹി എക്സ് ഷോറൂം വില.
Post Your Comments