Latest NewsNews

അശ്ലീല സന്ദേശം, ശല്യം ചെയ്തവന് മുട്ടന്‍ പണി കൊടുത്ത് ഐശ്വര്യ ലക്ഷ്മി

സോഷ്യല്‍മീഡിയയിലൂടെ സ്ത്രീകള്‍ക്കെതിരെ അശ്ലീലസന്ദേശം അയയ്ക്കുന്ന സംഭവങ്ങള്‍ നിരവധിയുണ്ട്. സിനിമാതാരങ്ങള്‍ക്ക് നേരെയും ഇങ്ങനെയുള്ള ആക്രമണങ്ങള്‍ ഉണ്ടാകാറുണ്ട്. തനിക്ക് സോഷ്യല്‍ മീഡിയയിലൂടെ അശ്ലീല സന്ദേശമയച്ച പ്രൊഫൈല്‍ തുറന്നുകാട്ടി നടി ഐശ്വര്യ ലക്ഷ്മി. സ്വകാര്യ സന്ദേശങ്ങള്‍ അയച്ച് തന്നെ ലൈംഗീകമായി ശല്യം ചെയ്യുന്നു എന്ന് കുറിച്ച് പ്രൊഫൈലിന്റെ സ്‌ക്രീന്‍ ഷോട്ട് ഉള്‍പ്പെടെയാണ് ഐശ്വര്യ പോസ്റ്റ് ചെയ്തത്. ഇത്തരം മോശം കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ വഴി മാറി നടക്കാനുള്ള പക്വത തനിക്കുണ്ടെന്നും താരം കുറിച്ചു. പക്ഷെ പ്രൊഫൈലില്‍ കണ്ട ആണ്‍കുട്ടികളുടെ ചിത്രമാണ് തന്നെ അത്ഭുതപ്പെടുത്തിയതെന്ന് താരം കുറിച്ചു.

സ്‌കൂള്‍ യൂണീഫോം ധരിച്ചുനില്‍ക്കുന്ന നാല് ആണ്‍കുട്ടികളാണ് പ്രൊഫൈല്‍ ചിത്രത്തിലുള്ളത്. ഫ്രണ്ട്‌സ് എന്ന ഹാഷ്ടാഗോടെ സ്‌കൂള്‍ യൂണീഫോമിലുള്ള നാല് ആണ്‍കുട്ടികളെ ചിത്രത്തില്‍ കാണാം. ദി ഡാഡ് ഓഫ് ഡെവില്‍സ് എന്ന പേരിലുള്ള ഇന്‍സ്റ്റഗ്രാം പ്രൊഫൈലാണ് നടി പുറത്തുവിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button