Latest NewsKeralaCinemaMollywoodNewsEntertainmentKollywood

‘കോവിഡിനെ ഒരിക്കലും നിസ്സാരമായി കാണരുത്’; ഐശ്വര്യ ലക്ഷ്മി

രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. പ്രേഷകരുടെ പ്രിയ നടി ഐശ്വര്യ ലക്ഷ്മിക്കും കോവിഡ് സ്ഥിരീകരിച്ച വിവരം കുറച്ചു മുൻപ് പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഐശ്വര്യ തന്നെ നേരിട്ട് വിശദീകരണവുമായി എത്തിയിരിക്കുകയാണ്.

പ്രകടമായ ലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും കൊവിഡ് പോസിറ്റീവാണെന്ന് അറിഞ്ഞതിന് ശേഷം ഹോം ക്വാറന്റൈനിലേക്ക് മാറുകയായിരുന്നുവെന്നും ഐശ്വര്യ പറയുന്നു. എല്ലാ കാര്യങ്ങളും ശ്രദ്ധിച്ചിരുന്ന താൻ ഇടയ്ക്ക് എപ്പോഴോ കാര്യങ്ങളെ ലഘുവായെടുത്തുവെന്ന് പറയുകയാണ് ഐശ്വര്യ. ഒരിക്കലും കോവിഡിനെ നിസ്സാരമായി എടുക്കരുത് എന്നും താരം പറയുന്നു.

“ഞാൻ മാസ്ക് ധരിച്ചു, സാനിറ്റർ ഉപയോഗിച്ചു, സാമൂഹിക അകലം പാലിച്ചു, ശുപാർശ ചെയ്തതെല്ലാം ചെയ്തു… പക്ഷേ ഏതോ ഒരു നിമിഷത്തിൽ ഇതെല്ലാം എന്റെ സാധാരണ ജീവിതത്തെ ബാധിക്കുന്നതോർത്തു മടുപ്പു തോന്നി… കാര്യങ്ങളെ ലഘുവായെടുത്തു. കുറച്ചു ദിവസങ്ങൾക്ക് ശേഷം ഇതാ ഞാൻ, ഐസലേഷനിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുന്നു. ശ്വാസകോശത്തിന്റെ ശേഷി വർധിപ്പിക്കാനായി യോഗ ചെയ്യുന്നു, ആന്റി വൈറൽ മരുന്നുകളും മൾട്ടി വിറ്റാമിൻ ഗുളികളും എടുക്കുന്നു, ബാൽക്കണിയിൽ നിന്നും മാതാപിതാക്കളുമായി ആശയവിനിമയം നടത്തുന്നു… മാസ്ക് ധരിക്കുക, നിങ്ങൾക്ക് ആവശ്യമുള്ളതെല്ലാം ചെയ്യുക. ഒരിക്കലും നിസ്സാരമായി എടുക്കരുത്…” ഐശ്വര്യ കുറിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button