ഹൂസ്റ്റണ്‍: യുഎസിന്റെ തെക്കന്‍ സംസ്ഥാനങ്ങളില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ എട്ടു പേര്‍ക്ക് ദാരുണാന്ത്യം. നിരവധി പേര്‍ക്കു പരിക്കേറ്റു. അതേസമയം മരണസംഖ്യ ഉയർന്നേക്കാമെന്ന് അധികൃതർ അറിയിച്ചു. കുറഞ്ഞത് 11 ചുഴലിക്കാറ്റുകളാണ് മിസിസിപ്പി, ടെക്സസ്, ലുയീസിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ വീശിയത്. കാറ്റ് കിഴക്കന്‍ തീരത്തേക്ക് നീങ്ങിയിരിക്കുകയാണ്. ഇതേത്തുടര്‍ന്നു ഒഹിയോ, സൗത്ത് കാരലിന, വിര്‍ജീന എന്നീ സംസ്ഥാനങ്ങളില്‍ കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Post Your Comments