Latest NewsIndia

ലത്പോര ഭീകരാക്രമണം; മുഖ്യസൂത്രധാരന്‍ പിടിയിൽ

ന്യൂഡല്‍ഹി: 2017 ൽ ജമ്മുകാശ്മീരിലെ ലത്പോരയില്‍ സി.ആര്‍.പി.എഫ് ഗ്രൂപ്പ് സെന്ററിന് നേരെയുണ്ടായ ഭീകരാക്രമണത്തിലെ മുഖ്യസൂത്രധാരന്‍ ജയ്ഷെ ഇ മുഹമ്മദ് ഭീകരന്‍ ഇര്‍ഷാദ് അഹമ്മദ് റെഷി പിടിയിൽ. കാശ്മീരിലെ പുല്‍വാമ സ്വദേശിയായ റെഷിയെ എന്‍.ഐ.എയാണ് അറസ്റ്റ് ചെയ്‌തത്‌. ലത്പോര ആക്രമണത്തില്‍ അറസ്റ്റിലാകുന്ന അഞ്ചാമത്തെ ഭീകരനാണ് റെഷി. ജെയ്‌ഷെ മുഹമ്മദ് ഭീകര സംഘടനയില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന റെഷി കൊടുംഭീകരനും ജെയ്‌ഷെ കമാന്‍ഡറുമായ നൂര്‍ മുഹമ്മദ് ത്രാലിയുടെ അടുത്ത അനുയായിയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button