Latest NewsNewsIndia

ഭീകരാക്രമണത്തിന് പദ്ധതി, ലഷ്‌കര്‍ ഭീകരര്‍ അറസ്റ്റില്‍

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ആയുധങ്ങളുമായി അഞ്ച് ലഷ്‌കര്‍-ഇ-തൊയ്ബ ഭീകരര്‍ അറസ്റ്റില്‍. ആദില്‍ ഹുസൈന്‍ വാനി, സുഹൈല്‍ അഹമ്മദ് ദാര്‍, ഐത്മദ് അഹമ്മദ് ലാവേ, മെഹ്രാജ് അഹമ്മദ് ലോണ്‍, സബ്സര്‍ അഹമ്മദ് ഖാര്‍ എന്നിവരാണ് അറസ്റ്റിലായത്. ഭീകരരില്‍ നിന്ന് ഗ്രനേഡുകള്‍, തോക്കുകള്‍, ഗ്രനേഡുകള്‍ ലോഞ്ചറുകള്‍, എന്നിവയുള്‍പ്പെടെ മാരകായുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തു.

Read Also: മധ്യവയസ്സിലെ മുഖക്കുരു പല രോഗങ്ങളുടെയും ലക്ഷണമാകാം

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സിആര്‍പിഎഫും ജമ്മു കശ്മീര്‍ പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ കുല്‍ഗാം ജില്ലയില്‍ നിന്നാണ് ഭീകരരെയും ഒപ്പം വന്‍  ആയുധ ശേഖരവും പിടികൂടിയത്. ആക്രമണത്തിന് പദ്ധതിയിട്ടാണ് ഭീകരര്‍ എത്തിയതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button