ന്യൂഡൽഹി : കോടതിലക്ഷ്യ ഹർജിയിൽ രാഹുൽ ഗാന്ധിക്കെതിരെ നോട്ടീസ്. റാഫേൽ കേസുമായി ബന്ധപ്പെട്ട വിവാദ പരാമർശത്തിന് വിശദീകരണം നൽകണമെന്ന് സുപ്രീംകോടതി രാഹുലിന് നിർദ്ദേശം നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദി കള്ളനാണെന്ന് കോടതി പറഞ്ഞുവെന്നായിരുന്നു രാഹുലിന്റെ പരാമർശം. എന്നാൽ ഇത്തരം പരാമർശം കോടതി നടത്തിയിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയുടെ നേതൃത്വത്തിൽ മൂന്ന് ജഡ്ജിമാരാണ് രാഹുലിന്റെ കേസ് പരിഗണിച്ചത്.
Leave a Comment