അ ന്നത്തെ നേമം തിരഞ്ഞെടുപ്പ് ഓര്‍മ്മ വരുകയാണ് ഇന്ന് ശശി തരൂര്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടി വീണ് പരിക്കേറ്റപ്പോള്‍. പിന്നോട്ട് പോകുമ്പോള്‍ കഴിഞ്ഞ നിയമ സഭ തിരഞ്ഞെടുപ്പിന്‍റെ സമയത്ത് എല്‍ഡി എഫ് സ്ഥാനാര്‍ഥി ശിവന്‍കുട്ടി കുളിമുറിയില്‍ കാല് തെറ്റി വീണ് പരിക്കേല്‍ക്കുകയും അതിന് ശേഷം വീല്‍ ചെയറിലുമായിരുന്നു പ്രചരണം സംഘടിപ്പിച്ചിരുന്നതും അവസാനം വോട്ടെണ്ണി ജയിച്ച കക്ഷിയുടെ പേര് പുറത്തുവന്നപ്പോള്‍ ബിജെപിയുടെ ഒ. രാജഗോപാല്‍ സംസ്ഥാനത്ത് ആദ്യമായി താമര ചിഹ്നത്തില്‍ മല്‍സരിച്ച് വിജയിച്ചു.
ഇതിന് മുമ്പ് സികെ ചന്ദ്രപ്പനും 1996 ല്‍ തിരഞ്ഞെടുപ്പ് സമയത്ത് കാലൊടിഞ്ഞ് കിടന്നിരുന്നു. എകെ ആന്‍റണിയും അന്ന് അദ്ദേഹത്തെ സന്ദര്‍ശിക്കുകയുണ്ടായി. ആ സമയ മാധ്യമ സംഘം ഇതിന്‍റെ വാര്‍ത്തകള്‍ നല്ലവണ്ണം പ്രചരിപ്പിക്കുകയും ചെയ്തു,എന്നാല്‍ അന്നും റിസള്‍ട്ട് വന്നപ്പോള്‍ ചന്ദ്രപ്പനെ തോല്‍പ്പിച്ച് എകെ ആന്‍റണി ചേര്‍ത്തലയില്‍ വിജയിച്ചു.
അന്ന് ശിവന്‍കുട്ടി കുളിമുറിയില്‍ തെന്നി വീണു, ഇന്ന് തരൂര്‍ ത്രാസ് പൊട്ടി വീണു.. ചരിത്രം ആവര്‍ത്തിക്കപ്പെടും എന്നാണ് വിവിധ എക്സിറ്റ് പോളുകളും തുറന്ന് കാട്ടുന്നത്.
Post Your Comments