കുവൈത്ത് സിറ്റി: കുവൈറ്റ് ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാഷ്ട്രങ്ങളില്‍ റമദാന്‍ മാസം ആരംഭിയ്ക്കുന്ന തിയതി പ്രഖ്യാപിച്ചു. റമദാന്‍ മെയ് ആറിന് തിങ്കളാഴ്ച്ച ആയിരിക്കും ആരംഭിക്കുകയെന്ന് കുവൈറ്റിലെ പ്രമുഖ ഗോള ശാസ്ത്രഞ്ജന്‍ ഡോ. ആദില്‍ അല്‍ സാദൂന്‍അറിയിച്ചു.
മെയ് അഞ്ചിന് ഞായറാഴ്ച്ച പുലര്‍ച്ചെ 1.45 നായിരിക്കും റമദാന്‍ ചന്ദ്രോദയമെന്നും ഡോ. ആദില്‍ പ്രവചിച്ചു.
സൂര്യാസ്തമയം കഴിഞ്ഞായിരിക്കും കുവൈറ്റ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ റമദാന്‍ ചന്ദ്രപ്പിറവി നഗ്‌ന നേത്രം കൊണ്ട് കാണാനാകുകയെന്നും, റമദാന 29 ദിവസം ആയിരിക്കുമെന്നും അദ്ദേഹം അറിയിച്ചു
Post Your Comments