മുംബൈ: ഇന്ത്യയുടെ ലോകകപ്പ് ക്രിക്കറ്റ് ടിമിനെ പ്രഖ്യാപിച്ചതില്‍ അസന്തുഷ്ഠത പ്രകടിപ്പിച്ച് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍. ഇന്ത്യന്‍ ടീമില്‍ ഋഷഭ് പന്തിനെ ഒഴിവാക്കിയ സെലക്ഷന്‍ വിവേകശൂന്യം എന്നാണ് വോണ്‍ വിശേഷിപ്പിച്ചത്. പന്തിന് പകരം ടീമില്‍ ഇടം നേടിയിരിക്കുന്നത് ദിനേശ് കാര്‍ത്തിക്കാണ്.കാര്‍ത്തിക്കിന്‍റെ പരിചയ സമ്പന്നതയാണ് ടീമില്‍ ഇടം നേടാന്‍ കാരണമായി തീര്‍ന്നത്.
നിലവില്‍ മികച്ച ഫോമില്‍ കളിക്കുന്ന പന്തിനെ ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍ ആരാധകരില്‍നിന്നും വിമര്‍ശനമുയരുന്നുണ്ട്. നേരത്തെ നാലാം നമ്പര്‍ സ്ഥാനത്തിന് ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെട്ട താരമായിരുന്നു പന്ത്. രണ്ടാം വിക്കറ്റ് കീപ്പറായി ഉപയോഗിക്കാമെന്നതും നിലവിലെ ഫോമും കാരണം വിദഗ്ധര്‍ പന്തിന് അനുകൂല ഘടകങ്ങളായിരുന്നു.
Post Your Comments