ലൈംഗികാതിക്രമം ഉണ്ടായാല്‍ അത് തുറന്നു പറയുന്നതില്‍ തനിക്ക് യാതൊരു നാണക്കേടും ഇല്ലെന്ന് ബോളുവുഡ് താരം പ്രിയങ്ക ചോപ്ര. വിമന്‍ ഇന്‍ വേള്‍ഡ് സമ്മിറ്റ് 2019 ല്‍ പങ്കെടുത്ത് മീ ടൂ മൂവ്മെന്റിനെ കുറിച്ച് സംസാരിക്കവേയാണ് പ്രിയങ്ക ഇക്കാര്യം തുറന്നു പറഞ്ഞത്.
സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമം സ്വഭാവികമായി ആണ് പലരും കാണുന്നത്. എനിക്ക് അത്തരം ഒരനുഭവം ഉണ്ടായാല്‍ നാണക്കേട് തോന്നുകയോ ഒറ്റയ്ക്കാണെന്ന് തോന്നുകയോ ഇല്ല. കാരണം പരസ്പരം നല്കുന്ന പിന്തുണയോടെ ഞങ്ങള്‍ മുന്നേറുകയാണെന്നും പ്രിയങ്ക പറഞ്ഞു.
ഞങ്ങള്‍ക്ക് മുമ്പും ശബ്ദമുണ്ടായിരുന്നു. എന്നാല്‍ അന്ന് അത് ആരും ശ്രദ്ധിച്ചിരുന്നില്ല. ഇന്ന് ഞങ്ങള്‍ ശക്തരാണ്. ആര്‍ക്കും ഞങ്ങളെ തകര്‍ക്കാന്‍ സാധിക്കില്ല എന്നും പ്രിയങ്ക പറഞ്ഞു. ലൈംഗികാതിക്രമം നേരിട്ടിട്ടുണ്ടോയെന്ന ചോദ്യത്തിന് പ്രയങ്ക പറഞ്ഞത് ഈ തലമുറയിലുള്ള സ്ത്രീകളെല്ലാം ഒരിക്കലെങ്കിലും ലൈംഗികാതിക്രമം നേരിട്ടിട്ടുണ്ടാവുമെന്നാണ്.
Post Your Comments