കോട്ടയം: അമ്മയെയും മകനെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുണ്ടക്കയം കരിനിലത്താണ് സംഭവം. കരിനിലം പ്ലാക്കപ്പടി ഇളയശേരിയില്‍ അമ്മുക്കുട്ടി (70), മകന് മധു (38) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.
മാതാവിന്റെ മൃതദേഹം കട്ടിലില്‍ മരിച്ചു കിടക്കുന്ന നിലയിലും മകന് മധു കെട്ടി തൂങ്ങിയ നിലയിലുമാണ് കണ്ടത് . . അമ്മയെ കൊലപ്പെടുത്തിയതാണെന്നും ശേഷം തൂങ്ങി മരിച്ചതാവാം എന്നാണ് പോലീസ് നിഗമനം.
Post Your Comments