കൊച്ചി: കണ്ണൂര്‍ എആര്‍ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥന്റെ കൈയിലിരുന്ന എകെ 47 തോക്ക് പൊട്ടിയിട്ടും നടപടിയെടുക്കാൻ കൂട്ടാക്കാതെ അധികൃതർ. ക്യാമ്പിൽ എസ്പിയുടെ ക്യൂക്ക് റസ്‌പോണ്‍സിബ്ള്‍ ടീം (ക്യൂആര്‍ടി) അംഗത്തിന്റെ തോക്കില്‍ നിന്നാണ് വെടി പൊട്ടിയത്. കെട്ടിടത്തിനടക്കം സാരമായ കേടുപാടുകള്‍ സംഭവിച്ചു. വെടിയുണ്ട പതിച്ച ഭാഗത്തെ ഭിത്തി തകര്‍ന്നിരുന്നു. വിവരം പുറത്താവാതിരിക്കാന്‍ രാത്രിയില്‍ തന്നെ പോലീസുകാര്‍ ഭിത്തിയുടെ കേടുപാടുകള്‍ പരിഹരിച്ചു. അസോസിയേഷന്‍ നേതാവും സിപിഎമ്മിന് വേണ്ടപ്പെട്ട ഉദ്യോഗസ്ഥനുമായതിനാല്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വിഷയത്തില്‍ ഇടപെടുന്നില്ലെന്നാണ് ആരോപണം.
Post Your Comments