News

പാക്കിസ്ഥാനില്‍ തടവിലായിരുന്ന 100 മത്സ്യത്തൊഴിലാളികളെക്കൂടി മോചിപ്പിച്ചു

ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ തടവിലായിരുന്ന 100 ഇന്ത്യന്‍ മത്സ്യബന്ധന തൊഴിലാളികളെക്കൂടി മോചിപ്പിച്ചു. തീവണ്ടി മാര്‍ഗം ലാഹോറില്‍ എത്തിക്കുന്ന മത്സ്യബന്ധന തൊഴിലാളികളെ വാഗാ അതിര്‍ത്തിയില്‍വച്ച് ഇന്ത്യന്‍ അധികൃതര്‍ക്ക് കൈമാറും.പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയില്‍ ഉടലെടുത്ത സംഘര്‍ഷാവസ്ഥയ്ക്ക് അയവുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് തീരുമാനമെന്ന് പാക്കിസ്ഥാന്റെ അവകാശവാദം.

ദിവസങ്ങള്‍ക്ക് മുന്‍പ് നൂറ് ഇന്ത്യന്‍ മത്സ്യത്തൊഴിലളികളെ പാക്കിസ്ഥാന്‍ ജയിലില്‍നിന്ന് മോചിപ്പിക്കുകയും ഇന്ത്യയ്ക്ക് കൈമാറുകയും ചെയ്തിരുന്നു. അടുത്ത നൂറ് മത്സ്യത്തൊഴിലാളികളെ ഏപ്രില്‍ 22 ന് വെറുതെവിടും. പല സമയങ്ങളിലായി പാക്കിസ്ഥാന്‍ സമുദ്രാതിര്‍ത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയതിനാണ് ഇവരെല്ലാം അറസ്റ്റിലായത്. അവശേഷിക്കുന്ന 55 മത്സ്യത്തൊഴിലാളികളെയും 5 തടവുകാരെയും ഈ മാസം തന്നെ മോചിപ്പിക്കുമെന്നും പാക്കിസ്ഥാന്‍ വ്യക്തമാക്കി.

നേരത്തെ മുതലേ പരസ്പരം സമുദ്രാതിര്‍ത്തി ലംഘിക്കുന്ന നിരവധി മത്സ്യത്തൊഴിലാളികളെ ഇന്ത്യയും പാക്കിസ്ഥാനും അറസ്റ്റ് ചെയ്യാറുണ്ട്. ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും സമുദ്രാതിര്‍ത്തികള്‍ കൃത്യമായി നിര്‍വചിക്കാത്തതും സാധാരണ മത്സ്യത്തൊഴിലാളികള്‍ക്ക് അതിര്‍ത്തികള്‍ മനസിലാക്കാനുള്ള ആധുനിക സംവിധാനങ്ങളില്ലാത്തതുമാണ് ഇതിന് കാരണം. എന്നാല്‍ പലപ്പോഴും ഇവരുടെ മോചനം അനിശ്ചിതമായി നീളുകയാണ് പതിവ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button