പാരീസ് : ഇന്ത്യാക്കാര്‍ പാന്‍മാസാല ചവച്ച് പൊതു ഇടങ്ങളില്‍ തുപ്പിയിടുന്നതിനാല്‍ യുകെയില്‍ ഗുജാറാത്തി ഭാഷയില്‍ ബോര്‍ഡ് സ്ഥാപിച്ചു. നടപ്പാതയിലും വഴിയോരത്തും തുപ്പിയിട്ടാല്‍ കനത്ത പിഴ നല്‍കേണ്ടി വരുമെന്നാണ് അധികൃതര്‍ ഇംഗ്ലീഷിന് പുറമേ ഗുജറാത്തി ഭാഷയിലും ബോര്‍ഡ് ഇപ്പോള്‍ വെച്ചിരിക്കുന്നത്. പാന്‍ മസാലയുടെ പ്രദേശത്തെ പ്രധാന ഉപഭോക്താക്കള്‍ ഇന്ത്യാക്കാരാണെന്ന് മനസ്സിലാക്കിയാണ് അധികൃതരുടെ നീക്കം.
12 ലക്ഷം ഇന്ത്യാക്കാര്‍ യുകെയില്‍ താമസിക്കുന്നുണ്ടെന്നാണ് വിവരം. ഇതില്‍ തന്നെ ആറ് ലക്ഷം പേരും ഗുജറാത്തില്‍ നിന്നുള്ളവരാണ്. ലെസ്റ്റര്‍ സിറ്റി അടക്കമുള്ള നഗരങ്ങളില്‍ ഇന്ത്യാക്കാര്‍ പൊതുവെ പാന്‍ ചവയ്ച്ച് പൊതു ഇടങ്ങളില്‍ തുപ്പിയിടുന്നതിനാല്‍ ആളുകള്‍ക്ക് നല്ല അഭിപ്രായം ഇന്ത്യാക്കാരെക്കുറിച്ച് ഇല്ല.
Post Your Comments