Latest NewsInternational

ലോകത്തിലെ ഏറ്റവും വലിയ വിമാനത്തിന്റെ പരീക്ഷണപ്പറക്കല്‍ നടന്നു

വാഷിങ്ടണ്‍: ലോകത്തിലെ ഏറ്റവും വലിയ വിമാനത്തിന്റെ പരീക്ഷണപ്പറക്കല്‍ നടന്നു. സ്റ്റ്രാറ്റോലോഞ്ച് നിര്‍മിച്ച വിമാനത്തിന് രണ്ട് ഫ്യൂസലേജുകളും ആറ് ബോയിങ് 747 എഞ്ചിനുകളുമാണുള്ളത്. ശനിയാഴ്ച്ച മൊജാവ് മരുഭൂമിയില്‍ വെച്ചാണ് പരീക്ഷണപ്പറക്കല്‍ നടത്തിയത്. ശൂന്യാകാശത്ത് റോക്കറ്റ് വിക്ഷേപണത്തിന് കൂടുതല്‍ സഹായകരമാകുന്ന വിധത്തിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. മറ്റുള്ള റോക്കറ്റുകളേക്കാള്‍ കൂടുതല്‍ ഉപഗ്രഹങ്ങല്‍ക്ക് വിന്യസിക്കാന്‍ ഉതകുന്ന രീതിയിലാണ് നിര്‍മ്മാണം. സ്‌കാല്‍ഡ് കമ്പോസിറ്റ്‌സ് എന്ന കമ്പനിയാണ് വിമാനം നിര്‍മ്മിച്ചിരിക്കുന്നത്.

ഒരു ഫുട്‌ബോള്‍ ഗ്രൗണ്ടിന്റെ വിസ്താരത്തിലാണ് ഈ വിമാനം ഉള്‍ക്കൊള്ളുന്നത്. ഇതിന്റെ ചിറകുകള്‍ 117 മീറ്ററോളമുണ്ട്. ഏകദേശം രണ്ടര മണിക്കൂറോളമാണ് വിമാനം പറന്നത്. മണിക്കൂറില്‍ 304 കിലോമീറ്ററാണ് ഇതിന്റെ വേഗം. ഈ പറക്കല്‍ നിലക്കാറായ സിസ്റ്റങ്ങള്‍ക്ക് ഒരു നല്ല മുതല്‍ക്കൂട്ടാകുമെന്ന് സ്്ട്രാറ്റോലോഞ്ചിന്റെ സിഇഒ ജീന്‍ ഫ്‌ലോയിഡ് പറഞ്ഞു. ഇതിനായി ധനസഹായം നല്‍കിയത് മൈക്രോസോഫ്റ്റിന്റെ സഹ സ്ഥാപകനായ പോള്‍ അലെന്‍ ആണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ അലന്‍ മരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button