![Virat kohli](/wp-content/uploads/2019/03/virat-kohli.jpg)
മൊഹാലി: ഐ.പി.എല്ലില്‍ ആദ്യ ജയം നേടിയതിന്റെ സന്തോഷത്തിന് പിന്നാലെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് തിരിച്ചടി. കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്ന് 12 ലക്ഷം രൂപയാണ് വിരാട് കോഹ്‌ലിക്ക് പിഴ ചുമത്തിയിരിക്കുന്നത്. സീസണിലെ തങ്ങളുടെ ഏഴാമത്തെ മത്സരത്തിലാണ് വിരാട് കോഹ്ലിയും സംഘവും ആദ്യ ജയം സ്വന്തമാക്കിയത്. എട്ടു വിക്കറ്റിനായിരുന്നു ബാംഗ്ലൂരിന്റെ ജയം. 174 റണ്‍സ് വിജയലക്ഷ്യം നാലു പന്തുകള്‍ ശേഷിക്കെ ബാംഗ്ലൂര്‍ മറികടക്കുകയായിരുന്നു.
ഐ.പി.എല്‍ 12-ാം സീസണില്‍ ഓവര്‍ നിരക്കിന്റെ പേരില്‍ നടപടി നേരിടുന്ന മൂന്നാമത്തെ ക്യാപ്റ്റനാണ് വിരാട് കോഹ്ലി. മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ എന്നിവരാണ് ഇതിനു മുന്‍പ് നടപടി നേരിട്ടത്.
Post Your Comments