Election NewsKeralaLatest News

ആടിനെ പട്ടിയാക്കുന്ന സമീപനമാണ് കോണ്‍ഗ്രസിനും സിപിഎമ്മിനുമുള്ളത് ; ശ്രീധരൻ പിള്ള

തിരുവനന്തപുരം : ആടിനെ പട്ടിയാക്കി പിന്നെ പേപ്പട്ടിയാക്കുന്ന സമീപനമാണ് കോണ്‍ഗ്രസിനും സിപിഎമ്മിനുമുള്ളതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ള വ്യക്തമാക്കി.തന്യൂനപക്ഷങ്ങള്‍ക്കെതിരെ ഒരു പരാമര്‍ശവും താൻ നടത്തിയിട്ടില്ലെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു.

മതന്യൂനപക്ഷങ്ങളുടെ വോട്ടുകള്‍ നഷ്ടപ്പെടുമോയെന്ന ഭീതിയാണ് കോണ്‍ഗ്രസിനും സിപിഎമ്മിനുമുള്ളത്. പി എസ് ശ്രീധരൻ പിള്ള ആറ്റിങ്ങലിൽ നടത്തിയ പരാമർശത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. സംഭവത്തിൽ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല പ്രതികരിച്ചിരുന്നു. കൂടാതെ സി​പി​എം നേ​താ​വ് വി. ​ശി​വ​ന്‍​കു​ട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നൽകിയിരുന്നു.

ഇ​സ്ലാ​മാ​ണെ​ങ്കി​ല്‍ വ​സ്ത്രം മാ​റ്റി നോ​ക്കി​യാ​ല​ല്ലേ തി​രി​ച്ച​റി​യാ​ന്‍ പ​റ്റു​ക​യു​ള്ളു എ​ന്നാ​യി​രു​ന്നു ശ്രീ​ധ​ര​ന്‍പി​ള്ള​യു​ടെ പ​രാ​മ​ര്‍​ശം. ആ​റ്റി​ങ്ങ​ളി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ​യാ​യി​രു​ന്നു ശ്രീ​ധ​ര​ന്‍​പി​ള്ള​യു​ടെ വി​വാ​ദ പ്ര​സം​ഗം. ബാലാക്കോട്ട് ആക്രമണം കഴിഞ്ഞെത്തിയ ഇന്ത്യന്‍ സൈന്യത്തോട് മരിച്ച ഭീകരരുടെ എണ്ണവും മതവും രാഹുല്‍ ഗാന്ധിയും സീതാറാം യെച്ചൂരിയും പിണറായിയും ചോദിച്ചെന്ന വിമര്‍ശനത്തോടെയാണ് ശ്രീധരന്‍ പിള്ള പരാമര്‍ശം നടത്തിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button