റിയാദ് : സൗദിയില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് ഒമ്പത് മേഖലകളില്‍ പുതിയ സംരഭങ്ങള്‍ ആരംഭിയ്ക്കുന്നു, ഇതിനുള്ള നടപടി ക്രമങ്ങള്‍ എളുപ്പമാക്കി. രാജ്യത്തേക്ക് കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനും സംരഭകരെ പ്രോല്സാഹിപ്പിക്കുന്നിതിന്റെയും ഭാഗമായാണ് പുതിയ നടപടി.
ആരോഗ്യം, ടൂറിസം, ഗതാഗതം, തപാല്‍ സേവനം, വിദ്യാഭ്യാസം, വ്യാപാരം, കൃഷി, ടെലികോം, മീഡിയ തുടങ്ങിയ ഒമ്പത് മേഖലകളിലെ നടപടി ക്രമങ്ങളാണ് ലഘൂകരിച്ചത്. ആരോഗ്യ മേഖലയിലെ പതിനൊന്ന് വിഭാഗം സ്ഥാപനങ്ങള്‍ക്ക് തല്‍ക്ഷണം അനുമതിപത്രം നല്‍കാനും പുതുക്കിയ നിയമം വ്യവസ്ഥ ചെയ്യുന്നു. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ സൗദി കൗണ്‍സില്‍ ഓഫ് ചേംബേഴ്സ് പ്രസിഡന്റിന് വാണിജ്യ നിക്ഷേപ മന്ത്രി ഡോ. മാജിദ് അല്‍ഖസബിയാണ് അയച്ചത്.
പുതിയ പരിഷ്കാരങ്ങളില്‍ വ്യവസായികളും ചേംബര്‍ ഓഫ് കൊമേഴ്സുകളും എത്രമാത്രം സംതൃപ്തരാണെന്ന കാര്യവും, പോരായമകളുണ്ടെങ്കില് അവയുടെ വിശദാംശങ്ങള്‍ ചൂണ്ടിക്കാട്ടണമെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. മറുപടി മുപ്പത് ദിവസത്തിനകം സമര്‍പ്പിക്കണമെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാഭ്യാസ മേഖലയില്‍ വിദേശ നിക്ഷേപകര്‍ക്ക് അഞ്ചു വര്‍ഷത്തെ പരിചയ സമ്പത്തുണ്ടായിരിക്കണമെന്നത് ഒരു വര്‍ഷമായി കുറച്ചു. തൊഴില്‍ പരിശീലന സ്ഥാപനങ്ങള്‍ക്കുള്ള ബാങ്ക് ഗ്യാരണ്ടി വ്യവസ്ഥ റദ്ദാക്കി. ട്രാവല്‍ ഏജന്‍സികള്‍ അയാട്ടയില്‍ ചേര്‍ന്നിരിക്കണമെന്ന വ്യവസ്ഥയും എടുത്തു കളഞ്ഞു.
Post Your Comments