രാഷ്ട്രീയത്തില്‍ വരുന്നതിന് മുന്‍പ് തന്നെ ജനഹൃദയങ്ങളില്‍ ഇടംപിടിച്ചയാളാണ് നടനും എംപിയും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപി. താരത്തെ കുറിച്ച് പറയാന്‍ ഏവര്‍ക്കും നൂറ് നാവാണ്. അത്രയധികം നന്മകള്‍ ചെയ്ത വ്യക്തിയാണ് സുരേഷ് ഗോപി. ഒരു നേതാവാകാന്‍ എന്തുകൊണ്ടും അര്‍ഹനായ വ്യക്തി. അദ്ദേഹത്തെ കുറിച്ച് പലരും വാതോരാതെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. എല്ലാം ആ നന്മ കാണിച്ചു തരുന്ന കുറിപ്പുകള്‍. ഇപ്പോഴിതാ ബിഎംഎസ് സംസ്ഥാന സെക്രട്ടറി റിബിന്‍ റാം പട്ടത്ത് എന്നയാള്‍ സുരേഷ് ഗോപിയെ കുറിച്ച് ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റ് ഇങ്ങനെ.
15 വര്‍ഷം മുന്‍പ് കൊട്ടിയൂരില്‍ എച്ച്ഐവി ബാധിതരെന്ന പ്രചാരണത്തിന് പിന്നാലെ സ്‌കൂളില്‍ നിന്നും പുറത്താക്കപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസമടക്കം നടന്‍ സുരേഷ് ഗോപി ഏറ്റെടുത്തതും ഇന്ന് അവര്‍ക്ക് ജോലി നേടാന്‍ അദ്ദേഹം സഹായ ഹസ്തമായി മാറുന്നതും വിവരിച്ചുള്ള ഫേസ്ബുക്ക് കുറിപ്പാണ് ഇത്.
പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
ഒന്നര ദശകങ്ങൾക്ക് മുൻപ് 2004 ൽ കമ്യൂണിസ്റ്റ് കോട്ടകൊത്തളമായ, “പുരോഗമന – നാവോഥാനം” പൂത്തുലയുന്ന പാർട്ടിഗ്രാമമായ കൊട്ടിയൂരിലാണ് സംഭവം. അതും കമ്യൂണിസ്റ്റുകാരാൽ ഭരിക്കപ്പെടുന്ന പി.ടി.എ നിലവിൽ ഉള്ള കൊട്ടിയൂർ എസ്.എൻ.എൽ.പി സ്‌കൂളിൽ എച്ച്.ഐ.വി ബാധിതരാണെന്ന പേരിൽ കമ്യൂണിസ്റ്റുകൾക്ക് മേധാവിത്വം ഉള്ള സ്‌കൂളിൽ നിന്നും, സമൂഹത്തിൽ നിന്നും ഭ്രഷ്ട്ട് കൽപ്പിച്ച് മാനസിക വ്യഥകളുടെയും, നൊമ്പരങ്ങളുടെയും തീച്ചൂളയിൽ ഉരുകിയ അക്ഷര, അനന്ദു എന്നീ കുരുന്നുകളെ മുന്നിൽ ദൈവദൂതൻ പോലൊരാൾ പ്രത്യക്ഷപ്പെട്ടു. തൊട്ടാൽ പകരും എന്ന വ്യാജപ്രചാരണം നടത്തിയ കമ്യൂണിസ്റ്റുകളുടെ കണ്മുന്നിൽ ആ ദൈവദൂതൻ ആ കുരുന്നുകളെ വാരിപുണർന്ന് മാറോടണച്ചു. തുരുതുരെ ഉമ്മ വെച്ചു. അവരിൽ നിന്നും നിർബന്ധപൂർവ്വം മുത്തങ്ങൾ സ്വീകരിച്ചു. വലിയ ഒരു സമൂഹം അപ്പാടെ തിരസ്ക്കരിച്ച അവരെ മുറുകെ കെട്ടിപ്പിടിച്ചു കൊണ്ട് ആ മനുഷ്യ സ്നേഹി ഇങ്ങിനെ പറഞ്ഞു
“ഇനി മുതൽ നിങ്ങൾ എന്റെ മക്കൾ കൂടിയാണ്. എന്ത് ആവശ്യമുണ്ടെങ്കിലും നിങ്ങൾക്ക് എന്നെ സമീപിക്കാം. ഒരു കാരണവശാലും വിദ്യാഭ്യാസം മുടക്കരുത്. അതിന് വേണ്ട എന്ത് സഹായവും ഞാൻ ചെയ്യാം…”
അത് വെറുമൊരു വാഗ്ദാനം മാത്രമായി അവശേഷിക്കാരുതെന്ന നിർബന്ധബുദ്ധി വാഗ്ദാനം നൽകിയ വ്യക്തിക്കുണ്ടായിരുന്നു. കൃത്യമായ ഇടവേളകളിൽ ആ കുടുംബത്തെ അദ്ദേഹം ബന്ധപ്പെട്ടിരുന്നു, സഹായിച്ചിരുന്നു. പറ്റുന്ന സമയങ്ങളിൽ അദ്ദേഹം, കുടുംബസമേതം തന്നെ അവരെ സന്ദർശിച്ചിരുന്നു. അക്ഷരക്കും, അനന്ദുവിനും, അമ്മ രമക്കും ആ മനുഷ്യൻ അഭ്രപാളികളിലെ ക്ഷുഭിതയൗവനമായ സുരേഷ് ഗോപി എന്ന് പേരുള്ള നടൻ മാത്രമായിരുന്നില്ല. സാക്ഷാൽ ദൈവദൂതൻ തന്നെയായിരുന്നു.
എച്ച്.ഐ.വി വാഹകരെന്ന പേരിൽ സ്കൂളിൽ നിന്നും പുറത്താക്കപ്പെട്ടപ്പോൾ കൊട്ടിയൂരിലെത്തി മാറോടു ചേർത്തുപിടിച്ച സിനിമാതാരം സുരേഷ് ഗോപി, എം.പിയായതിന് ശേഷം ആ നാട്ടിൽ എത്തിയപ്പോഴും ആദ്യം തിരഞ്ഞത് ഇവരെ തന്നെ. വിളിച്ചുവരുത്തി വേദിയിലിരുത്തി സുഖവിവരങ്ങൾ തിരക്കുക മാത്രമല്ല, ഇവർക്ക് ജോലി വാഗ്ദാനവും നൽകി. കൊട്ടിയൂരില്‍ എത്തുമ്പോള്‍ ആദ്യം കൊട്ടിയൂരപ്പനെയും രണ്ടാമത് അക്ഷരയെയും അനന്തുവിനെയും ആണ് തനിക്ക് ഓര്‍മവരുന്നതെന്ന് അദ്ദേഹം പറഞ്ഞു. വേദിക്ക് മുന്നിലെത്തിയ അക്ഷരയോടും അനന്തുവിനോടും അമ്മ രമയോടും സംസാരിച്ചു. അക്ഷരയുടെ ജോലിയുമായി ബന്ധപ്പെട്ട് ബയോഡാറ്റ നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു. 15 വര്‍ഷം മുമ്പ് അനന്തുവിനെയും അക്ഷരയെയും കൊട്ടിയൂർ എസ്.എൻ.എൽ.പി സ്‌കൂളിൽ പ്രവേശനം നിഷേധിച്ചത് വിവാദമായിരുന്നു. അന്നത്തെ മുഖ്യമന്ത്രി ശ്രീമാൻ എ.കെ.ആന്റണി നേരിട്ട് ഇടപെട്ടിട്ടും പ്രവേശിപ്പിക്കാൻ സ്‌കൂൾ അധികൃതർ തയാറാകാത്തതിനെ തുടർന്ന് സുരേഷ് ഗോപി കൊട്ടിയൂരിലെത്തി അനന്തുവിനെയും അക്ഷരയെയും കൂട്ടി സ്‌കൂളിൽ ചെല്ലുകയായിരുന്നു. കൊട്ടിയൂരും കൊട്ടിയവും തനിക്കു മറക്കാനാവില്ലെന്നും സുരേഷ് ഗോപി എം.പി പ്രസംഗത്തിൽ പറഞ്ഞു. സമാന സംഭവം നടന്ന കൊല്ലം ജില്ലയിലെ കൊട്ടിയത്ത് ബെൻസണും ബെൻസിക്കും സഹായവുമായെത്തിയതും സുരേഷ് ഗോപി ആയിരുന്നു.
രാഷ്ട്രീയത്തിൽ വരുന്നതിന് മുൻപ് തന്നെ എല്ലാം നഷ്ടപ്പെട്ടവർക്ക് മുന്നിൽ കരുതലിന്റെയും, മനുഷ്യ സ്നേഹത്തിന്റെയും സന്ദേശമുണർത്തിക്കൊണ്ട് ദൈവത്തിന്റെ പ്രതിരൂപമായി പ്രത്യക്ഷപ്പെട്ടിട്ടുള്ള ശ്രീമാൻ സുരേഷ് ഗോപിയെന്ന നന്മമരത്തിന് വോട്ട് ചെയ്യുവാൻ അവസരം ലഭിച്ചത് മഹാ ഭാഗ്യമായി കരുതുന്നു. അദ്ദേഹം വിജയിച്ചാൽ തൃശൂർ ലോക്സഭാമണ്ഡലത്തിന്റെ കഴിഞ്ഞ 68 വർഷത്തെ ചരിത്രം അപ്പാടെ തിരുത്തിക്കുറിക്കുന്ന ഒരു മഹാ സംഭവം ആകും എന്നതിൽ നമ്മൾ തൃശൂർ നിവാസികൾക്ക് അഭിമാനിക്കാം. അഭിമാനപൂർവ്വം ഓരോ തൃശൂർ നിവാസിയുടെയും വോട്ട് ശ്രീമാൻ. സുരേഷ് ഗോപിക്ക് നൽകാം.
https://www.facebook.com/ribinram.pattath/posts/2282441371817133
Post Your Comments