Latest NewsInternational

കുട്ടിയെ അങ്ങ് അബോര്‍ട്ട് ചെയ്തിട്ട് വിവാഹത്തിന് എത്തിയാല്‍ മതിയെന്ന് വധു ; യുവതിയുടെ വെളിപ്പെടുത്തൽ

കൂട്ടുകാരിയുടെ വിവാഹത്തിന് പങ്കെടുക്കാൻ ഒതുങ്ങിയിരിക്കുമ്പോഴാണ് താനൊരു അമ്മയാകാൻ പോകുന്നുവെന്ന വാർത്ത അറിഞ്ഞത്. ഉടൻ അത് കൂട്ടുകാരിയെ അറിയിക്കുകയും ചെയ്തു. എന്നാൽ കൂട്ടുകാരിയുടെ ഭാഗത്തുനിന്നും ഉണ്ടായ സമീപനം തന്നെ ഞെട്ടിച്ചുകളഞ്ഞുവെന്ന് യുവതിയുടെ പ്രതികരണം.

ഗര്‍ഭിണിയായ അവസ്ഥയില്‍ ഫിറ്റായ ഡ്രസ് ലഭിക്കാന്‍ ഏറെ പാടുപെടേണ്ടി വരുമെന്നായിരുന്നു വധു പറഞ്ഞത്. തന്റെ വിവാഹം കുട്ടികളുടെ ബഹളമില്ലാതെ നടത്താനാണ് ഉദ്ദേശിക്കുന്നത്. ഗര്‍ഭിണിയായ സ്ത്രീ ഈ ബഹളത്തില്‍ ചെന്നുപെട്ടാല്‍ വലിയ ബുദ്ധിമുട്ടായിരിക്കും. ഒടുവില്‍ വധുവിന്റെ വിധിയെഴുത്തും വന്നു കുട്ടിയെ അങ്ങ് അബോര്‍ട്ട് ചെയ്തിട്ട് വിവാഹത്തിന് എത്തിയാല്‍ മതി! ഈ വാക്കുകൾ കേട്ട് പതറിപ്പോയിരുന്നു യുവതി.

ഒരിക്കലും ഗര്‍ഭം ധരിക്കില്ലെന്ന് വിധിയെഴുതിയ യുവതിയുടെ മുമ്പിൽ ഇത്തരമൊരു പ്രസ്താവന നടത്തിയ വധുവിന്റെ ക്രൂരതയാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം.ഫേസ്ബുക്കിൽ വെഡ്ഡിംഗ് ഷെയിമിംഗ് എന്ന ഗ്രൂപ്പില്‍ ഒരു അജ്ഞാത യുവതിയാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം വിവരിച്ചിരിക്കുന്നത്. സംഭവത്തിന്റെ നിജസ്ഥിതി ലോക മാധ്യമങ്ങൾ കണ്ടെത്താൻ ശ്രമിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button