ഫ്ളോറിഡ: വളര്‍ത്തുപക്ഷിയുടെ ആക്രമണത്തില്‍ വയോധികന് ദാരുണാന്ത്യം. വെള്ളിയാഴ്ച ഫ്ളോറിഡയിലാണ് സംഭവം. മാര്വിന് ഹജോസ് എന്ന എഴുപത്തഞ്ചുകാരനാണ് മരിച്ചത്. എമു വര്‍ഗത്തില്‍പ്പെട്ട കാസോവരി എന്നയിനം പക്ഷിയാണ് വയോധികനെ ആക്രമിച്ചതെന്ന് അധികൃതർ അറിയിച്ചു. പക്ഷിയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മാര്‍വിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Post Your Comments