Election NewsLatest NewsIndiaElection 2019

ഇന്ത്യയുടെ അഭിവാജ്യ ഘടകമാണ് കാശ്മീരെന്ന് പ്രധാനമന്ത്രി

കത്വ: ഇന്ത്യക്ക് ഒഴിച്ചുകൂടാനാവത്ത വിധം അഭിവാജ്യ ഘടകമാണ് കാശ്മീരെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിനും കാശ്മീരിനും വെവ്വേറെ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കണമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ നിലപാട്. പ്രതിപക്ഷത്തിന്‍റെ തിരഞ്ഞെടുപ്പ് വാഗ്ദാനം തന്നെ കാശ്മീരില്‍ സെെന്യ ബലം കുറയ്ക്കം എന്നാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

പുറത്ത് വന്ന സര്‍വ്വേകളെല്ലാം വ്യക്തമാക്കുന്നത് ജനത എന്‍റെയൊപ്പവും ബിജെപിയുടെ ഒപ്പമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. ജമ്മുവിലെ കത്വയിലെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അംബേദ്കർ ജയന്തി ദിനത്തിൽ ഭരണഘടനാശിൽപ്പിക്ക് പ്രണാമം അർപ്പിച്ചുകൊണ്ടായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണവേദിയില്‍ അദ്ദേഹം പ്രവര്‍ത്തകരോട് സംസാരിച്ചത്. കാശ്മീരില്‍ ബലിദാനികളായവർക്കും പ്രധാമന്ത്രി ആദാരാജ്ജലി അര്‍പ്പിച്ചു.c

shortlink

Related Articles

Post Your Comments

Related Articles


Back to top button