ദുബായ്: :യു.എ.ഇയില്‍ കനത്ത മഴ്. ഇടിയുടെയും മിന്നലിന്റെയും അകമ്പടിയോടെയെത്തിയ കനത്ത മഴയില്‍ യു.എ.ഇ മുങ്ങി .കാറ്റും കനത്ത മഴയും തുടരുന്നതിനാല്‍ ഞായറാഴ്ച വരെ കാലാവസ്ഥ വകുപ്പ് ജാഗ്രത നിര്‍ദേശം പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച രാവിലെ മുതല്‍ അബുദാബി, ദുബായ്, ഫുജൈറ, റാസല്‍ഖൈമ എന്നിവിടങ്ങളില്‍ കാര്യമായ മഴയാണ് ലഭിച്ചത്. റാസല്‍ഖൈമയിലെ വിവിധ പ്രദേശങ്ങളില്‍ ശനിയാഴ്ച ഉച്ചയോടെ ശക്തിയായ കാറ്റും കനത്തമഴയും പെയ്തു. പലയിടങ്ങളിലും ആലിപ്പഴ വര്‍ഷവുമുണ്ടായി.
കനത്തമഴയില്‍ വാദി കരകവിഞ്ഞതിനെത്തുടര്‍ന്ന് റാസല്‍ഖൈമയില്‍ കാര്‍ ഒഴുകിപ്പോയി. ജെബല്ജൈസ് മലനിരകള്‍ക്ക് താഴെ നിര്‍ത്തിയിട്ട കാറാണ് വെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയത്. വാഹനത്തില്‍ ആളുകള്‍ ആരും തന്നെയുണ്ടായിരുന്നില്ലെന്ന് പോലീസ് അറിയിച്ചു. മുന്നൂറോളം വാഹനങ്ങള്‍ ഇവിടെ കുടുങ്ങിയതായും പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
കിഴക്കന്‍ പ്രവിശ്യകളായ ഏദന്‍ , അല്‍ഗയില്‍ പ്രദേശങ്ങളിലെ മലനിരകളില്‍ ഉരുള്‍പൊട്ടലും ഉണ്ടായി. വാദികള്‍ നിറഞ്ഞൊഴുകി. മണിക്കൂറുകളോളം കോരിച്ചൊരിയുന്ന മഴയാണ് ഇവിടങ്ങളില്‍ അനുഭവപ്പെട്ടത്. ഷാം, അള്‍ജീര്‍ തുടങ്ങി രാജ്യത്തെ ഏറ്റവും വലിയ മലനിരയായ ജബല്‍ ജയ്സിലും തീവ്രമായ മഴയാണ് അനുഭവപ്പെട്ടത്. റാക് എയര്‍പോര്‍ട്ട് റോഡ്, ഷമല്‍ റംസ് റോഡുകള്‍, റാസല്‍ഖൈമയുടെ പ്രധാന നഗരങ്ങളായ അല്‍ നക്കീല്‍, ഖുസാം എന്നിവിടങ്ങളില്‍ മണിക്കൂറുകളോളം പെയ്ത മഴയെ തുടര്‍ന്ന് വെള്ളക്കെട്ട് രൂപപ്പെട്ടതു മൂലം ഗതാഗതം പലയിടങ്ങളിലും ദുസ്സഹമായി.
മഴ ജനജീവിതത്തെ കാര്യമായി ബാധിച്ചു. രാവിലെ ജോലിക്കിറങ്ങിയവര്‍ അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയില്‍പ്പെട്ടു. കഴിഞ്ഞ രണ്ട് ദിവസമായി മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു യു.എ.ഇയില്‍ പല ഭാഗങ്ങളിലും. ഉച്ചയ്ക്കുള്ള വെയിലൊഴിച്ചാല് രാത്രിയും രാവിലെയും തണുത്ത കാറ്റുമുണ്ടായിരുന്നു. അബുദാബിയില്‍ ശനിയാഴ്ച രാവിലെ മുതല്‍ കാറ്റ് വീശലുണ്ടായി. റോഡുകളിലും മറ്റും മരങ്ങളോ, പോസ്റ്റുകളോ ഒടിഞ്ഞ് വീഴുകയാണെകില് ഉടന്‍ തന്നെ വകുപ്പിന് വിവരം നല്‍കണമെന്ന് നിര്‍ദേശമുണ്ട്. അറേബ്യന്‍ ഗള്‍ഫ് കടലില്‍ ശക്തമായ തിരയടിക്കാന്‍ സാധ്യതയുള്ളതിനാല്‍ കടലില്‍ പോകുന്നവര്‍ക്കും മുന്നറിയിപ്പുണ്ട്. കനത്തമഴയും ശക്തമായ കാറ്റുമുള്ള സാഹചര്യങ്ങളില്‍ അനാവശ്യമായ യാത്രകള്‍ ഒഴിവാക്കണമെന്ന് ഗതാഗത വകുപ്പ് നിര്‍ദേശിച്ചു. വെള്ളക്കെട്ടുകള്‍ക്കും തടാകങ്ങള്ക്കുമടുത്ത് ക്യാമ്പിങ് നടത്തരുതെന്നും സാഹസികമായി വാഹനമോടിക്കരുതെന്നും പോലീസ് മുന്നറിയിപ്പുണ്ട്.
Post Your Comments