Latest NewsInternational

ബുര്‍ജ് ഖലീഫയ്ക്ക് മുകളിലൂടെ കാര്‍മേഘങ്ങള്‍ ഒഴുകുന്നു; വീഡിയോ വൈറല്‍

ലോകത്തെ അംബരചുംബികളിലൊന്നായ ബുര്‍ജ് ഖലീഫയ്ക്ക് മുകളിലൂടെ കാര്‍മേഘങ്ങള്‍ ഒഴുകുന്നതിന്റെ വീഡിയോ വൈറല്‍. ദുബായ് രാജകുമാരന്‍ ഹംദന്‍ മുഹമ്മദാണ് തന്റെ ഇന്‍സ്റ്റാഗ്രാമില്‍ ഈ വീഡിയോ ഷെയര്‍ ചെയ്തത്. തുടര്‍ന്ന് വീഡിയോ നിമിഷങ്ങള്‍ക്കകം തന്നെ വൈറലായി.

ബുര്‍ജ് ഖലീഫയ്ക്ക് മുകളിലൂടെ കാര്‍മേഘങ്ങള്‍ പറക്കുന്നത് കാലാവസ്ഥാവ്യതിയാനത്തെയാണ് കാണിക്കുന്നത്. അതേസമയം ഇന്ന് രാവിലെ മുതല്‍ പെയ്ത മഴയില്‍ യുഎഇയിലെ പ്രധാനപ്പെട്ട റോഡുകളെല്ലാം വെള്ളത്തിനടിയിലാണ്. ദുബായിയുടെ അവസ്ഥയും മറ്റൊന്നല്ല. റാസല്‍ ഖൈമയില്‍ പല സ്ഥലങ്ങളും വെള്ളത്തിനടിയിലാണ്. ദുരന്തനിവാരണ സംഘം റാസല്‍ഖൈമയില്‍ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ചില താഴ്വാരങ്ങളില്‍ പ്രളയ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മലയിടുക്കുകളില്‍ നിന്ന് ശക്തമായി കുത്തിയൊഴുകുന്ന വെള്ളത്തിന്റെ വീഡിയോകളും സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button