Latest NewsGulfOman

വിസ പുതുക്കാന്‍ ഇനി ഈ നടപടി നിര്‍ബന്ധം

ഒമാനിലെ വിസ പുതുക്കുന്നതിന് എക്‌സ്‌റേ റിപ്പോര്‍ട്ട് നിര്‍ബന്ധമാക്കി. മെഡിക്കല്‍ പരിശോധന കേന്ദ്രങ്ങളില്‍ പോകുന്നതിന് മുമ്പ് അംഗീകൃത സ്വകാര്യ മെഡിക്കല്‍ സെന്ററുകളില്‍ നിന്നാണ് എക്‌സറേ എടുക്കേണ്ടത്. നിലവില്‍ ഇതിന് ഏകീകൃത ഫീസ് ഏര്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ വിസാ മെഡിക്കല്‍ സൗകര്യമുള്ള എല്ലാ മെഡിക്കല്‍ സെന്ററുകളില്‍ നിന്നും എക്‌സ്‌റേ എടുക്കാവുന്നതാണ്.

എക്‌സ്‌റേ എടുക്കുന്നവരുടെ ഫോട്ടോയും വിരലടയാളവും അംഗീകൃത സ്വകാര്യ മെഡിക്കല്‍ സെന്ററുകളില്‍ രേഖപ്പെടുത്തും.അപേക്ഷകന്റെ എക്‌സ്‌റേ തന്നെയാണിതെന്ന് ഉറപ്പ് വരുത്താനാണ് ഫോട്ടോയും വിരലടയാളവും രേഖപ്പെടുത്തുന്നത്. രണ്ട് വര്‍ഷത്തില്‍ വിസ പുതുക്കുമ്പോഴെല്ലാം എക്‌സ്‌റേയും എടുക്കണം. വിസ നടപടി ക്രമങ്ങള്‍ക്ക് എക്‌സറേ കൂടി നിര്‍ബന്ധമാക്കിയത് അറിയാതെയാണ് നിരവധി പേര്‍ നിത്യവും വിസ മെഡിക്കല്‍ പരിശോധന കേന്ദ്രങ്ങളില്‍ പോയി മടങ്ങുനത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button