റിയാദ് : സൗദിയില്‍ മൂന്ന് മലയാളികള്‍ക്ക് ആജീവാനന്ത വിലക്കും നാടുകടത്തല്‍ ശിക്ഷയും. നിയമ വിരുദ്ധമായി ബിനാമി ബിസിനസ് നടത്തിയ മൂന്നു മലയാളികള്‍ക്കാണ് സൗദിയില്‍ ശിക്ഷ നല്‍കിയത്. സ്വദേശികളുടെ പേരില്‍ ചില്ലറ വ്യാപാര സ്ഥാപനം നടത്തിയവരാണ് ശിക്ഷിക്കപ്പെട്ടത്. ശിക്ഷാ കാലാവധിക്ക് ശേഷം ആജീവനാന്ത വിലക്കേര്‍പ്പടുത്തി നാടുകടത്തും.
മൂന്ന് മലയാളികള്‍ക്ക് പുറമെ ഇവര്‍ക്ക് കൂട്ടുനിന്ന സൗദി പൗരനും ശിക്ഷ നല്‍കിയിട്ടുണ്ട്. സൗദിയിലെ സക്കാക്ക ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. ഭക്ഷ്യവസ്തുക്കളുടെ മൊത്ത, ചില്ലറ വ്യാപാര മേഖലയില്‍ സ്വന്തം നിലക്ക് സ്ഥാപനം നടത്തിയ മലയാളികളെയാണ് ശിക്ഷിച്ചത്
കുഞ്ഞിപാറമ്മാട്ട് നാസിന്‍ യൂനുസ് കാരാടന്‍ ഇബ്രാഹിം, അസീസ് പാവേരി എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. കുഞ്ഞി പാറമ്മാട്ട് നാസിറിന് ആറു മാസം തടവും മറ്റു രണ്ടു പേര്‍ക്ക് നാലു മാസം വീതം തടവുമാണ് കോടതി വിധിച്ചത്. ശിക്ഷ പൂര്‍ത്തിയായ ശേഷം ഇവരെ നാടുകടത്തും. സൗദിയില്‍ വീണ്ടും പ്രവേശിക്കുന്നതിന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയായിരിക്കും നാടുകടത്തുക.
Post Your Comments