തിരുവനന്തപുരം: തിരുവനന്തപുരം ലോക്‌സഭ സ്ഥാനാര്‍ത്ഥി ശശിതരൂരിന്റെ പരാതിയില്‍ മണ്ഡലത്തില്‍ പ്രത്യേക നിരീക്ഷകനെ നിയമിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പാര്‍ട്ടിയുടെ ഭാഗത്തുനിന്ന് വേണ്ടത്ര സഹകരണമില്ലെന്നായിരുന്നു ശശി തരൂരിന്റെ പരാതി. ഇക്കാര്യം കെ.പി.സി.സി. നേതൃത്വത്തോടും ഹൈക്കമാന്‍ഡിനോടും അദ്ദേഹം ഉന്നയിച്ചതായി സൂചന ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് മണ്ഡലത്തില്‍ എഐസിസിയുടെ പ്രത്യേക നിരീക്ഷകനെ നിയമിച്ചിട്ടുള്ളത്. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാവ് നാനോ പട്ടോളിയെയാണ് നിരീക്ഷകനായി നിയമിച്ചിരിക്കുന്നത്.
എത്രയും വേഗം തിരുവനന്തപുരത്ത് എത്താന്‍ നാനോ പട്ടോളിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് കൂടാതെ മണ്ഡലത്തിലെ പ്രചരണ കാര്യങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനും അദ്ദേഹത്തിന് നിര്‍ദ്ദേശമുണ്ട്.
Post Your Comments