![ARMY](/wp-content/uploads/2018/04/ARMY.jpg)
ശ്രീനഗർ: ഏറ്റുമുട്ടലിൽ സുരക്ഷാ സേന വധിച്ച ഭീകരരെ തിരിച്ചറിഞ്ഞു. ജമ്മുകശ്മീരിലെ ഷോപ്പിയാനിൽ റവൽപൊറ സ്വദേശിയായ ആബിദ് വാഗി, അംഷെപൊറ സ്വദേശിയായ ഷാജഹാൻ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരും ജെയ്ഷെ മുഹമ്മദ് ഭീകരരാണെന്നും ഇവരിൽ നിന്ന് ആയുധങ്ങളും സ്ഫോടക വസ്തുകളും കണ്ടെടുത്തുവെന്നും സുരക്ഷാ സേന അറിയിച്ചു. ഇന്ന് രാവിലെയാണ് ഷോപ്പിയാനിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്.
Post Your Comments