KeralaLatest NewsIndia

ടൈല്‍സ് ബിസിനസിന്റെ മറവില്‍ പെരുമ്പാവൂരിൽ പെണ്‍വാണിഭം; ഏഴുപേര്‍ പിടിയില്‍

ഇടയ്ക്കിടെ ചെറുപ്പക്കാര്‍ വീട്ടില്‍ വന്നുപോകുന്നതും ഇവരുടെ പന്തിയല്ലാത്ത പെരുമാറ്റവും കണ്ട അയല്‍വാസികള്‍ക്ക് സംശയം തോന്നി.

കൊച്ചി: പെരുമ്പാവൂരില്‍ അനാശാസ്യത്തിന് ഏഴുപേര്‍ അറസ്റ്റില്‍. മൂന്ന് സ്ത്രീകളടക്കം ഏഴുപേരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. പച്ചക്കറി മാര്‍ക്കറ്റിനു സമീപം ചിന്താമണി റോഡില്‍ ഒരുമാസം മുമ്പ് വീട് വാടകയ്‌ക്കെടുത്ത ശേഷമായിരുന്നു അനാശാസ്യം. അയല്‍ക്കാരോട് പറഞ്ഞിരുന്നത് ടൈല്‍ ബിസിനസാണെന്നാണ്. ശ്യാംകുമാര്‍ (41), ജെയ്സണ്‍ (49), അനില്‍കുമാര്‍ (24), രജീഷ് (29),എല്‍ദൊ മത്തായി (29) പ്രിയ (39), റഷീദ (52), സ്മിഷ (24) എന്നിവരാണ് അറസ്റ്റിലായത്. ഇടയ്ക്കിടെ ചെറുപ്പക്കാര്‍ വീട്ടില്‍ വന്നുപോകുന്നതും ഇവരുടെ പന്തിയല്ലാത്ത പെരുമാറ്റവും കണ്ട അയല്‍വാസികള്‍ക്ക് സംശയം തോന്നി.

തുടർന്ന് ഇവർ പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി റെയ്ഡ് നടത്തിയതോടെയാണ് ഇവര്‍ പിടിയിലായത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി. പെരുമ്പാവൂര്‍ സിഐ കെ സുമേഷ്, എസ്‌ഐ ലൈസാദ് മുഹമ്മദ്, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ രാജേന്ദ്രന്‍, സീനിയര്‍ സിപിഒ രാജീവ്, സിപിഒ ഷര്‍ണാസ്, വനിത സിപിഒ ധന്യ മുരളി എന്നിവര്‍ ആണ് ഇവരെ പിടികൂടാനുള്ള അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button