KeralaLatest News

വണ്ടി തടഞ്ഞതിന് പോലീസിനെ ആക്ഷേപിച്ച യുവാവിനെ നാട്ടുകാര്‍ ഓടിച്ചു

പാല  : കെഎം മാണിയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ തന്‍റെ വണ്ടി തടഞ്ഞ പൊലീസിനെതിര ആക്ഷേപമുയര്‍ത്തി യുവാവ്. ഇയാളുടെ ഫെയ്സ്ബുക്ക് ലൈവ് മറ്റാരോ പകർത്തുകയായിരുന്നു. ഈ വിഡിയോ ആണ് പ്രചരിക്കുന്നത്. കെഎം മാണിക്ക് ആദരാഞ്ജലി അർപ്പിക്കാൻ പോകുന്നതിനിടെ ഗതാഗതക്രമീകരണം മറികടക്കാൻ ശ്രമിച്ച ഇയാളെ പൊലീസ് തടഞ്ഞതാണ് രോഷത്തോടെയുളള വീഡിയോ യുവാവ് എടുക്കാന്‍ കാരണമായത്. ലാലു പ്രസാദ് യാദവിന്‍റെ പാർട്ടിയുടെ കേരളത്തിലെ പ്രസിഡൻറാണെന്നും പിസി ജോർജിന്‍റെ ബന്ധു ആണെന്നും യുവാവ് വിഡിയോയിൽ പറയുന്നുണ്ട്.

പിസി ജോർജിന്‍റെ ബന്ധു ആയ തനിക്ക് അതേ ഭാഷയിൽ പ്രതികരിക്കാനറിയാം. ഈരാറ്റുപേട്ടയിൽ ഹെൽമെറ്റ് ഇല്ലാതെ വണ്ടിയോടിക്കുന്നവരെ പിടിക്കാത്ത പൊലീസുകാരാണ് എന്നെ തടയാൻ വരുന്നത്. ഇവിടെ താലിബാലിസമാണോ. ആദ്യം അവരെ പോയി പിടിക്ക്. ആര്‍ജെഡിയുടെ യുവനേതാവാണ് താൻ. എന്നെ തടയാൻ മാത്രം തൻറേടമുള്ള ഏതു പൊലീസുകാരനാണ് ഇവിടെയുള്ളത്. അധികകാലം തൊപ്പി തലയിലുണ്ടാകില്ല‍. ഞാൻ വെള്ളമടിച്ചിട്ടുണ്ടെന്നും ക‌ഞ്ചാവാണെന്നും ആളുകൾ പറയും. പച്ചക്കാണ് പറയുന്നത്. ഇതല്ല, ഇതിനപ്പുറവും കണ്ടിട്ടുണ്ട്.

ഈ റോഡ് ഉണ്ടാക്കി വെച്ചിരിക്കുന്നത് ആളുകള്‍ക്ക് വണ്ടിയോടിക്കാനാണ്. ആദ്യം ഈരാറ്റുപേട്ടക്കാരെക്കൊണ്ട് ഹെൽമെറ്റ് വെപ്പിക്ക്. പാലായിലൊരു നിയമം, ഈരാറ്റുപേട്ടക്കാർക്ക് മറ്റൊരു നിയമമെന്നുമൊക്കെയാണ് യുവാവ് വീഡിയോയില്‍ പറയുന്നത്. നീയാണോടാ പൊലീസിനെ പഠിപ്പിക്കാൻ വരുന്ന നേതാവ് എന്നു പറഞ്ഞ് നാട്ടുകാര്‍ അടുത്തെത്തിയതോടെ യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നു. വിഡിയോയില്‍ പോലീസിനെ അധിക്ഷേപിച്ചിരിക്കുന്ന യുവാവ് തങ്ങളുടെ ബന്ധുവല്ലെന്ന് പിസി ജോർജിൻരെ മകൻ ഷോൺ ജോര്‍ജ് പ്രതികരിച്ചു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button