മലപ്പുറം : വര്‍ഗ്ഗീയ നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടിയാണ് ലീഗെന്ന സിപിഎമ്മിന്‍റെ നിലപാടിനെ തുടര്‍ന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് രംഗത്ത്. ലീഗ് വർഗ്ഗീയ പാർട്ടിയാണെന്നാണ് സിപിഎം പറയുന്നതെങ്കില്‍ തമിഴ്‌നാട്ടിൽ ലീഗിന്റെ വോട്ട് വേണ്ടെന്ന് പറയാൻ സി.പി.എം തയ്യാറാകണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.
സി.പി.എമ്മിനൊപ്പം ഒന്നിച്ച് നിന്നിട്ടുള്ള പാർട്ടിയാണ് മുസ്ലിം ലീഗ്, എന്നിട്ടും ലീഗ് വർഗ്ഗീയ പാർട്ടിയാണെന്ന് സി.പി.എം പറയുന്നുവെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. വര്‍ഗ്ഗീയ നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടിയാണ് ലീഗെന്നും തമിഴ്നാട്ടില്‍ ലീഗിന്റെ വോട്ട് സ്വീകരിക്കണോയെന്ന് പാർട്ടി പരിശോധിക്കുമെന്നാമെന്നാണ് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള അറിയിച്ചിട്ടുളളത്.
Post Your Comments