![OMAN-FIRE-ACCIDENT](/wp-content/uploads/2019/04/oman-fire-accident.jpg)
മസ്കറ്റ് : ഒമാനില്‍ തീപിടിത്തം. ഒമാനിലെ ബര്‍ഖ വിലായത്തില്‍ ഫര്‍ണിച്ചര്‍ കടയില്‍ വ്യാഴാഴ്ച ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്. അഗ്നിശമന സേന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയെന്നും ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ലെന്നും പബ്ലിക് അതോരിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് (പി.എ.സി.ഡി.എ) അറിയിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Post Your Comments