നാദാപുരം: വടകര മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന് നാദാപുരം മണ്ഡലത്തില്‍ നടത്തിയ രണ്ടാംഘട്ട പര്യടനം ആവേശകരം. ചുട്ടുപൊള്ളുന്ന വെയിലിനെ പോലും വകവെക്കാതെ കൈകുഞ്ഞുങ്ങളേന്തിയ അമ്മമാരും, വയോജനങ്ങളും, യുവാക്കളുമെല്ലാം ഓരോ സ്വീകരണ കേന്ദ്രത്തിലും തടിച്ചുകൂടിയത് യു ഡി എഫ് നേതാക്കളെയും പ്രവര്‍ത്തകരെയും ആവേശഭരിതരാക്കി. ‘എന്റെ രാഷ്ട്രീയ ജിവിതത്തില്‍ ഇന്നുവരെ എന്റെ കൈകളില്‍ ചോരക്കറ പുരണ്ടിട്ടില്ല. ഒരു മകനും അച്ഛനെ നഷ്ടപ്പെടേണ്ടി വന്നിട്ടില്ല. ഒരു സ്ത്രീയും വിധവയാകേണ്ടി വന്നിട്ടില്ല. എന്റെ കൈകള്‍ ശുദ്ധമാണെന്ന് എനിക്കുറപ്പിച്ചു പറയാന്‍ കഴിയും’. മുരളീധരന് നടത്തുന്ന പ്രസംഗത്തിലെ ഈ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ ജനം മുരളിക്ക് ജയ്വിളിക്കുകയാണ്.
ഇന്നലെ രാവിലെ ഒമ്പതരക്ക് കിഴക്കന്‍ മലയോര ഗ്രാമമായ കരിങ്ങാട് നിന്നാണ് പര്യടനത്തിന്റെ തുടക്കം. കോണ്‍ഗ്രസ് നേതാവ് വി എം സുധീരന് ഉദ്ഘാടനം നിര്‍വഹിച്ചു. വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കും, കൊലപാതക രാഷ്ട്രീയത്തിന്റെ വക്താക്കള്‍ക്കും ബാലറ്റിലൂടെ കനത്ത മറുപടി നല്കാന് ജനാധിപത്യ വിശ്വാസികള്‍ക്ക് കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.
Post Your Comments