Latest NewsIndia

മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടൽ: രണ്ട് ജെയ്ഷെ മുഹമ്മദ് ഭീകരരെ സൈന്യം വധിച്ചു: ഇവർ പലരെയും തട്ടിക്കൊണ്ടുപോയവർ

പൊതുജനങ്ങൾക്കും സുരക്ഷാസേനയ്ക്കും ഒരു പോലെ ഭീഷണിയായിരുന്നു കൊല്ലപ്പെട്ട ഭീകരവാദികൾ.

ഷോപിയാൻ: ജമ്മു കശ്മീരിലെ ഷോപിയാനിൽ രണ്ട് ജെയ്ഷെ മുഹമ്മദ് ഭീകരരെ ഏറ്റുമുട്ടലിൽ സൈന്യം വധിച്ചു. ഷോപിയാൻ ജില്ലയിലെ റാവല്പൊര നിവാസിയായ ആബിദ് വഗായ്, അംഷെപൊര നിവാസിയായ ഷാജഹാൻ മിർ തുടങ്ങിയവരാണ് കൊല്ലപ്പെട്ട ഭീകരർ. പൊതുജനങ്ങൾക്കും സുരക്ഷാസേനയ്ക്കും ഒരു പോലെ ഭീഷണിയായിരുന്നു കൊല്ലപ്പെട്ട ഭീകരവാദികൾ.

കഴിഞ്ഞ വർഷം ബാത്ഗണ്ഡിലെ പൊലീസ് ഉദ്യോഗസ്ഥനായിരുന്ന ബൽവന്ത് സിംഗ്, കാപ്രാനിലെ നിസാർ അഹമ്മദ്, ബാത്ഗണ്ഡിലെ ഫിർദൗസ് അഹമ്മദ് തുടങ്ങിയവരെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയവരായിരുന്നു ഇവരെന്ന് പൊലീസ് പറഞ്ഞു. ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്നും നിരവധി ആയുധങ്ങൾ പൊലീസ് പിടിച്ചെടുത്തു. തിരച്ചിൽ ആരംഭിച്ചപ്പോൾ തന്നെ ഭീകരവാദികൾ ഒളിഞ്ഞിരുന്ന് സൈന്യത്തിന് നേരെ നിറയൊഴിക്കുകയായിരുന്നു.

സുരക്ഷാസേന അതിവേഗം തിരിച്ചടിക്കുകയും രണ്ട് ഭീകരവാദികൾ തത്ക്ഷണം വധിക്കപ്പെടുകയുമായിരുന്നു.സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button