ഇന്ത്യൻ വിപണിയിൽ പുതിയ ചരിത്രം സൃഷ്ടിച്ചു മുന്നേറി രണ്ടാം തലമുറ ഹ്യൂണ്ടായി സാൻട്രോ. ആറു മാസം പിന്നിടുമ്പോള്‍ അരലക്ഷം യൂണിറ്റ് വിൽപ്പന കൈവരിച്ചെന്നാണ് റിപ്പോർട്ട്. പ്രതിമാസം ശരാശരി 8,000 യൂണിറ്റ് വിൽപ്പന ഈ വാഹനം നേടിയെന്നാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്.
2018 ഒക്ടോബര്‍ 23 -നാണ് രണ്ടാം തലമുറ സാൻട്രോ വിപണിയില്‍ എത്തിയത്. ഒക്ടോബർ 10 മുതൽ ആരംഭിച്ച ബുക്കിങ് ഒരുമാസം കഴിയുന്നതിന് മുൻപ് 35,000 പിന്നിട്ടു. അവതരണത്തിനു മുമ്പേ 15,000 ബുക്കിങ്ങുകളും സാൻട്രോ സ്വന്തമാക്കി. അതോടൊപ്പം തന്നെ വിപണിയിൽ എത്തി രണ്ടു മാസത്തിനകം തന്നെ രാജ്യത്ത് ഏറ്റവുമധികം വിൽക്കപ്പെടുന്ന ആദ്യ 10 കാറുകളുടെ പട്ടികയിൽ ഇടം കണ്ടെത്താനും സാൻട്രോയ്ക്ക് സാധിച്ചു, ഡിലൈറ്റ്, എറ, മാഗ്ന, സ്‌പോര്‍ട്ട്‌സ്, ആസ്റ്റ എന്നീ അഞ്ച് വകഭേദങ്ങളുള്ള സാന്‍ട്രോയ്ക്ക് 3.90 ലക്ഷം രൂപ മുതലാണ് ഡൽഹി എക്സ് ഷോറൂം വില.
Post Your Comments