![](/wp-content/uploads/2019/04/dubai-school-.jpg)
: പ്രവാസികളെ ആശങ്കയിലാഴ്ത്തി സ്‌കൂളുകളുടെ പുതിയ തീരുമാനം. ഗുണനിലവാര പരിശോധനകളെ തുടര്‍ന്ന് ദുബായിലെ മികച്ച സ്‌കൂളുകളുടെ പട്ടിക പ്രഖ്യാപിച്ചതോടെ ഫീസ് വര്‍ധനക്കും അവസരം ഒരുങ്ങുന്നു. ഗുണനിലവാരത്തിന്റെ പേരില്‍ ഫീസ് വര്‍ധിപ്പിക്കുന്നത്
ഇടത്തരം കുടുംബങ്ങള്‍ക്ക് ബാധ്യതയാകും.
. നോളജ് ആന്റ് ഹ്യൂമന്‍ ഡവലപ്‌മെന്റ് അതോറിറ്റിയാണ് കഴിഞ്ഞ ദിവസം സ്‌കൂളുകളുടെ ഗുണനിലവാരം പ്രഖ്യാപിച്ചത്.
176 സ്വകാര്യ സ്‌കൂളുകളില്‍ നടത്തിയ പരിശോധനയില്‍ 18 എണ്ണം റേറ്റിങ് മെച്ചപ്പെടുത്തുകയും നാലു സ്‌കൂളുകള്‍ വളരെ നല്ലത് എന്ന സ്ഥാനത്തു നിന്ന് അത്യുത്തമം എന്ന പട്ടികയിലെത്തുകയും ചെയ്തു. ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തില്‍ സ്‌കൂളുകള്‍ക്ക് നിശ്ചിത ശതമാനം ഫീസ് വര്‍ധന നടപ്പാക്കാന്‍ അധികൃതര്‍ അനുമതിയും നല്‍കി. ഇതാദ്യമാണ് ഗുണനിലവാരം കണക്കാക്കി ഫീസ് വര്‍ധനക്ക് സാഹചര്യം ഒരുങ്ങുന്നത്. പത്തു വര്‍ഷം മുമ്പ് 30 ശതമാനം കുഞ്ഞുങ്ങള്‍ക്ക് മാത്രമാണ് മികച്ച നിലവാരമുള്ള വിദ്യാഭ്യാസം ലഭിച്ചിരുന്നെങ്കില്‍ ഇപ്പോഴത് 70 ശതമാനമായി വര്‍ധിച്ചിരിക്കുന്നുവെന്നാണ് വിശദീകരണം.
Post Your Comments