നായ്ക്കളാണ് മനുഷ്യന്റെ ഏറ്റവും നല്ല സുഹൃത്തുക്കളെന്നാണ് പറയപ്പെടുന്നത്. ആ ചൊല്ല് അന്വര്‍ത്ഥമാക്കുന്ന സംഭവമാണ് ഉത്തര്‍പ്രദേശിലെ ബന്ദയില്‍ നടന്നത്. തീ പിടിത്തം
ആളുകളെ അറിയിച്ച് 30 ജീവന്‍ രക്ഷിച്ചതിന് ശേഷം ഒരു നായ ഇവിടെ ജീവന്‍ വെടിഞ്ഞു.
കെട്ടിടത്തില്‍ തീ പടരുന്നത് കണ്ട് നായ നിര്‍ത്താതെ ഉറക്കെ കുരച്ച് ആളുകളെ ഉണര്‍ത്തുകയായിരുന്നു. എന്നാല്‍ ഇതിനിടെ സമീപത്തുണ്ടായിരുന്ന സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ആ വളര്‍ത്തുനായക്ക് ജീവന്‍ നഷ്ടമാകുകയും ചെയ്തു. ആളുകള്‍ ഉണര്‍ന്ന് എഴുന്നേറ്റ് രക്ഷപ്പെടുന്നത് വരെ നിര്‍ത്താതെ കുരച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് നായക്ക് പൊള്ളലറ്റ് മരിക്കേണ്ടി വന്നതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
‘കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്‌ളോറിലും ഒന്നാംനിലയിലും ഒരു ഫര്‍ണീച്ചര്‍ ഫാക്ടറിയാണ് പ്രവര്‍ത്തിച്ചിരുന്നത്. രണ്ടാംനിലയില്‍ ഒരു ഇലക്ട്രോണിക് ഷോറൂമാണ്. കെട്ടിത്തിന്റെ മൂന്നാമത്തെയും നാലാമത്തെയും നിലകളിലായാണ് ആളുകള്‍ താമസിച്ചിരുന്നത്. ഏറ്റവും അടിയിലെ നിലയിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടിത്തത്തിന് കാരണമായതെന്നാണ് കരുതുന്നത്. അതേസമയം അനധികൃതമായി ഫര്‍ണീച്ചര്‍ ഫാക്ടറി നടത്തിയതിന് കെട്ടിടത്തിന്റെ ഉടമയ്‌ക്കെതിരെ കേസെടുക്കും.
Post Your Comments