ലോക്സഭയിലേക്കില്ലെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയതോടെ കേരള കോണ്‍ഗ്രസി(എം)ന്റെ തട്ടകമായ ഇടുക്കിയില്‍ പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ.ജോസഫ് എംഎല്‍എ മത്സരിക്കുമെന്നായിരുന്നു അഭ്യൂഹം. ഏറ്റവും ഒടുവിലാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കൂടിയായ ഡീന്‍ കുര്യാക്കോസിന് ഒരവസരം കൂടി നല്‍കാന്‍ പാര്‍ട്ടി നേതൃത്വം തീരുമാനിച്ചത്. വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനത്തിലൂടെയാണ് ഡീന്‍ കുര്യാക്കോസ് സജീവ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറിയായ ഡീന്‍ കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് ആയിരുന്നു. 2009-2010 ല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയായ ഡീന്‍ 2010 മുതല്‍ 13 വരെ യൂത്ത് കോണ്‍ഗ്രസ് ഇടുക്കി ലോക് സഭാമണ്ഡലം പ്രസിഡന്റ് ആയിരുന്നു. 2013 ജൂണ്‍ മുതല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനാണ് ഡീന്‍ കുര്യാക്കോസ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഡീന്‍ കുര്യാക്കോസിന്റെ നേതൃത്വത്തില്‍ യുവകേരള യാത്ര നടത്തിയിരുന്നു.
2006 ല്‍ വി.എസ്. മന്ത്രിസഭയില്‍ വിദ്യാഭ്യാസ മന്ത്രി എം.എ. ബേബി കൊണ്ടുവന്ന സ്വാശ്രയ പ്രൊഫഷനല്‍ കോളേജ് ബില്ലിനെതിരെ നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ ക്രൂര മര്‍ദനങ്ങല്‍ ഏറ്റു വാങ്ങുകയും 10 ദിവസം തിരുവനന്തപുരം അട്ടക്കുളങ്ങര സബ് ജയിലില്‍ അടക്കപ്പെടുകയും ചെയ്തു. 2008 ല്‍ തൊടുപുഴ ന്യൂമാന്‍ കോളേജില്‍ കെ.എസ്.യു. നേതാക്കളെ മര്‍ദിച്ച പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് സമരം ചെയ്തു എട്ടു ദിവസത്തോളം മൂവാറ്റുപുഴ സബ് ജയിലില്‍ കിടന്നു. 2008 ല്‍ തന്നെ പാഠപുസ്തക സമരത്തില്‍ മതമില്ലാത്ത ജീവന്‍ വിവാദ പുസ്തകം പിന്‍വലിക്കുക എന്ന ആവശ്യവുമായി നടത്തിയ സെക്രെട്ടറിയേറ്റ് മാര്‍ച്ചില്‍, 12 ദിവസം പൂജപ്പുര സെന്‍ട്രല്‍ ജയിലിലടക്കപ്പെടുകയും ഭീകര മര്‍ദനം ഏറ്റു വാങ്ങേണ്ടി വരികയും ചെയ്തു. 2011 ല്‍ പി.എസ്.സി. യിലെ അഴിമതിക്കും ഇടതു ഗവണ്‍മെന്റിന്റെ പിന്‍വാതില്‍ നിയമനങ്ങള്‍ക്കുമെതിരെ നടന്ന നിയമ സഭാ മാര്‍ച്ചില്‍ കൊടിയ മര്‍ദനങ്ങല്‍ ഏറ്റു വാങ്ങേണ്ടി വരികയും നിരവധി ദിവസങ്ങളോളം മെഡിക്കല്‍ കോളേജില്‍ ചികിത്സക്ക് വിധേയമാകേണ്ടിയും വന്നു.
Post Your Comments