ജാതിയുടെ പേരില്‍ വൃദ്ധയുടെ ശവശരീരത്തിന് വിലക്കേര്‍പ്പെടുത്തി പൊതുശ്മശാനം. ഷിംലയിലെ ധാര ജില്ലയിലാണ് ജാതിയുടെ പേരില്‍ മൃതദേഹത്തെ പ്പോലും വെറുതെ വിടാത്ത സംഭവം. ദളിതയായതിനാല്‍ പൊതു ശ്മശാനത്തില്‍ വൃദ്ധയുടെ സംസ്‌കാരകര്‍മം നടത്താനാകില്ലെന്ന് ഉയര്‍ന്ന ജാതിയില്‍പ്പെട്ടവരാണ് വ്യക്തമാക്കിയത്.
ശ്മശാനത്തില്‍ പ്രവേശിക്കാന്‍ പോലും മറ്റുള്ളവര്‍ സമ്മതിക്കാതെ വന്നപ്പോള്‍ കാട്ടില്‍ തന്റെ മുത്തശിയെ സംസ്‌കരിക്കേണ്ടി വന്നു എന്ന് തപേ റാമെന്ന വ്യക്തി പറയുന്നു. സോഷ്യല്‍മീഡിയയില്‍ അപ്ലോഡ് ചെയ്ത വീഡിയോയിലാണ് ഇയാള്‍ ഇക്കാര്യം വ്യക്തമാക്കിയത്. കാടിനുള്ളില്‍ നടക്കുന്ന സംസ്‌കാരകര്‍മത്തിന്റെ ചിത്രവും ഇയാള്‍ പങ്ക് വയ്ക്കുന്നുണ്ട്.
നുൂറുവയസോളം പ്രായമുള്ള മുത്തശിയെ വിലാപയാത്രയായണ് ശ്മശാനത്തിലെത്തിച്ചതെന്നും ദളിതരുടെ മൃതദേഹം മറവു ചെയ്താല്‍ ദൈവകോപം ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി ഉയര്‍ന്ന ജാതിയിലുള്ളവര്‍ വിലക്കുകയായിരുന്നെന്നും തപേ റാം പറയുന്നു. എന്നാല്‍ സംഭവത്തില്‍ ഇതുവരെ പരാതി ഒന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും അന്വേഷിച്ച് നടപടി എടുക്കുമെന്നും പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments