അസാം: അസാമില്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ റാലിയില്‍ സ്‌കൂള്‍ യൂണിഫോമില്‍ വിദ്യാര്‍ത്ഥി. ഇതേത്തുടര്‍ന്ന് സ്‌കൂളിനെതിരെ നടപടി എടുക്കണമെന്ന് ഹൈലാകാണ്ടി ജില്ലാ ഭരണകൂടം ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എഡ്യൂക്കേഷന് നിര്‍ദേശം നല്‍കി.
സ്‌കൂള്‍ സമയത്ത് ഒരു കൂട്ടം പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളെ കോണ്‍ഗ്രസ് റാലിയിലേക്ക് അയച്ച ഓക്‌സ്‌ഫോര്‍ഡ് സ്‌കൂളിന്റെ നടപടി തെരഞ്ഞെടുപ്പ് ചട്ടലംഘനവും 1951 ലെ ജനപ്രാതിനിധ്യ നിയമത്തിന് എതിരുമാണെന്നും ഡപ്യൂട്ടി കമ്മീഷണറും ജില്ലാ തെരഞ്ഞടുപ്പ് ഓഫീസറുമായ കീര്‍ത്തി ജല്ലി വ്യക്തമാക്കി.
റാലി നടക്കുമ്പോള്‍ പ്രദേശത്ത് വലിയ ആള്‍ക്കൂട്ടമുണ്ടായിരുന്നെന്നും ശക്തമായ മഴ പെയ്തിരുന്നെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി. ഇത്തരമൊരു സാഹചര്യത്തില്‍ ഉന്തും തള്ളുമുണ്ടായി കുട്ടികള്‍ അപകടത്തില്‍പ്പെടാനുള്ള സാധ്യതയും ഉണ്ടായിരുന്നു. സ്‌കൂള്‍ അധികൃതര്‍ ടീച്ചര്‍മാര്‍ക്കൊപ്പം സ്വമനസാലെ കുട്ടികളെ റാലിയിലേക്ക് അയച്ചതാണെന്ന് വീഡിയോ ദൃശ്യങ്ങളിലൂടെ മനസിലാക്കാന്‍ കഴിയുന്നുണ്ട്. രക്ഷിതാക്കല്‍ അറിയാതെ സ്‌കൂള്‍ അധികൃതര്‍ ചെയ്ത നടപടി തീര്‍ത്തും നിരുത്തരവാദപരവും അവരുടെ കടമകള്‍ക്കെതിരാണെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ വിമര്‍ശിച്ചു.
ജില്ലയില്‍ മുമ്പും രാഷ്ട്രീയപാര്‍ട്ടികളുടെ റാലികളിലേക്ക്് സ്‌കൂളില്‍ നിന്ന ്കുട്ടികളെ അയച്ചിട്ടുണ്ട്. ഇത്തരം സ്‌കൂളുകള്‍ക്കെതിരെ അടിയന്തരനടപടി സ്വീകരിക്കണമെന്ന് ഡിഇഒ വിദ്യാഭ്യാസ വകുപ്പുഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Post Your Comments