![Arun Jaitley](/wp-content/uploads/2018/05/arunjaitley.jpg)
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിദ്യാഭ്യാസ യോഗ്യതയില്‍ കടുത്ത ആരോപണമുന്നയിച്ച് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. രാഹുലിന് എംഫില്‍ കിട്ടിയത് മാസ്റ്റര്‍ ഡിഗ്രിയില്ലാതെയാണെന്നാണ് അദ്ദേഹം ആരോപിച്ചിരിക്കുന്നത്. രാഹുലിന്റെ വിദ്യാഭ്യാസ യോഗ്യതകളില്‍ പലതും മറച്ചുവച്ചിരിക്കുകയാണെന്നും ഇത് പരിശോധിച്ചാല്‍ കോണ്‍ഗ്രസ് പ്രതിരോധത്തിലാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബിജെപി നേതാക്കളുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് ആരോപണം ഉന്നയിക്കുന്നതിന് മുമ്ബ് രാഹുലിന്റെ എംഫിലിന്റെ കാര്യത്തില്‍ വ്യക്തത വരുത്താന്‍ കോണ്‍ഗ്രസ് തയ്യാറാകണമെന്നാണ് ജയ്റ്റ്ലി മറ്റ് വിഷയങ്ങളില്‍ അഭിപ്രായ.മെഴുതുന്നതിനൊപ്പം ഫേസ്ബുക്കില്‍ വ്യക്തമാക്കിയിരിക്കുന്നത്.
Post Your Comments