Latest NewsKerala

ക്യാന്‍സര്‍ ബാധിതനായ 11 വയസ്സുകാരന്‍ സുമനസ്സുകളുടെ അടിയന്തര സഹായം തേടുന്നു

ഒരു മാസത്തിനുള്ളില്‍ മജ്ജ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ ചെയ്തില്ലെങ്കില്‍ അഭിനവ് ജീവിക്കാനുള്ള സാധ്യത വളരെ കുറവാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്

കൊച്ചി: ബ്ലഡ് ക്യാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന 11 വയസ്സുകാരന്‍ അടിയന്തര സഹായം തേടുന്നു. രണ്ടര വയസ്സുമുതല്‍ ക്യാന്‍സര്‍ ബാധിതനായ അഭിനവിന്റെ നില ഇപ്പോള്‍ ഗുരുതരമാണ്. ഒരുമാസത്തിനുള്ളില്‍ മജ്ജ മാറ്റിവയ്ക്കല്‍ മജ്ജ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടത്തണം എന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. എറണാകുളം ലേക് ഷോര്‍ ആശുപത്രിയില്‍ ഡോ. ഗംഗാധരന്റെ കീഴില്‍ കീമോ തെറാപ്പി ചെയ്യുകയാണ് ഇപ്പോള്‍.

ഒരു മാസത്തിനുള്ളില്‍ മജ്ജ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ ചെയ്തില്ലെങ്കില്‍ അഭിനവ് ജീവിക്കാനുള്ള സാധ്യത വളരെ കുറവാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. 30 ലക്ഷം രൂപയാണ് ശസ്ത്രക്രിയക്ക് വേമ്ടത്. എന്നാല്‍ സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്ന അഭിനവിന്റെ കുടുംബത്തിന് ഭീമമായ ചികിത്സാ ചെലവ് താങ്ങാവുന്നതിലും അപ്പുറമാണ്. കുഞ്ഞിന്റെ ചികിത്സയ്ക്കായുള്ള പണം സമാഹരിക്കാന്‍ കഴിയാതെ കഷ്ടപ്പെടുകയാണ് ഈ കുടുംബം.

financial assistance for cancer treatment

കഴിയുന്നവര്‍ ഈ കുടുംബത്തെ സഹായിക്കുക. ഈ കുഞ്ഞിനെ രക്ഷിക്കുക. സഹായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ കവിത മിനി, അക്കൗണ്ട് നമ്പര്‍ 18630100000060, ചെട്ടിക്കുളങ്ങര ബ്രാഞ്ച്, ഫെഡറല്‍ ബാങ്ക് എന്ന നമ്പറില്‍ അയയ്ക്കുക.

https://www.facebook.com/spmediaofficial/videos/387121632141482/

shortlink

Related Articles

Post Your Comments

Related Articles


Back to top button