തൃശൂര്‍ : എം.ബി.ബി.എസ് പരീക്ഷയില്‍ കൂട്ടത്തോല്‍വിയെ തുടര്‍ന്ന് പ്രമുഖ മെഡിക്കല്‍ കോളജിനെതിരെ ആരോഗ്യ സര്‍വകലാശാല നോട്ടീസയച്ചു.
തിരുവനന്തപുരത്ത് മെഡിസിനും തൃശ്ശൂരില്‍ പീഡിയാട്രിക്‌സിനും പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് കൂട്ടത്തോല്‍വി ഉണ്ടായത്. . എം.ബി.ബി.എസ് അവസാനവര്‍ഷ പ്രാക്ടിക്കല്‍ പരീക്ഷയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ 22 വിദ്യാര്‍ഥികളെയും തൃശ്ശൂര്‍ മെഡിക്കല്‍ കോളജിലെ 17 വിദ്യാര്‍ഥികളെയും മനപൂര്‍വ്വം തോല്‍പ്പിച്ചുവെന്നാണ് പരാതി. വിദ്യാര്‍ഥികളെയും കൂട്ടത്തോല്‍വി അന്വേഷിക്കാന്‍ ആരോഗ്യ സര്‍വകലാശാല തീരുമാനിച്ചു. ഇതിനു മുമ്പേ പഠനസൗകര്യമില്ലെന്ന് വിദ്യാര്‍ഥികള്‍ പരാതിപ്പെട്ട വര്‍ക്കല എസ്.ആര്‍ മെഡിക്കല്‍ കോളേജ്, ഡെന്റല്‍ കോളേജ് എന്നിവക്ക് കാരണം കാണിക്കല്‍ നോട്ടിസ് അയക്കുകയും സര്‍വകലാശാല ഗവേണിങ് കൗണ്‍സില്‍ തീരൂമാനിച്ചു.
കൂടാതെ ഈ കോളേജുകളിലെ ആരോപണവിധേയരായ അധ്യാപകരെ തെളിവെടുപ്പിനായി കൊണ്ടുപോകാനായി തീരുമാനിച്ചു. കോളേജിന്റെ ആശുപത്രിയില്‍ ഒരു രോഗിപോലും ഉണ്ടായിരുന്നില്ലെന്നും അധ്യാപകരില്ലെന്നും പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അഫിലിയേഷന്‍ റദ്ദാക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കാന്‍ കോളേജിനോട് ആവശ്യപ്പെട്ടത്. കഴിഞ്ഞദിവസം സര്‍വകലാശാല നടത്തിയ മിന്നല്‍ പരിശോധനയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വര്‍ക്കല എസ്.ആര്‍. മെഡിക്കല്‍ കോളേജിന് നോട്ടീസ് അയച്ചത്.
ഇന്റേണല്‍ പരീക്ഷാ ഡ്യൂട്ടിക്ക് അധ്യാപകരെ അയക്കാത്ത മെഡിക്കല്‍ കോളേജുകളില്‍ നിന്ന് ഒരുലക്ഷം രൂപയും പാരാമെഡിക്കല്‍ സ്ഥാപനങ്ങളില്‍നിന്ന് 50,000 രൂപയും പിഴ ഈടാക്കാനും കൗണ്‍സില്‍ തീരുമാനിച്ചു. പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന് ഇക്കാര്യത്തില്‍ ഇളവ് അനുവദിക്കണമെന്ന ആവശ്യം കൗണ്‍സില്‍ തള്ളി. സ്വാശ്രയ കോളേജുകളിലെ സൗകര്യങ്ങളില്‍ പുനഃപരിശോധന ആവശ്യമുള്ള പക്ഷം 20,000 രൂപ ഫീസ് ഈടാക്കാനും കൗണ്‍സില്‍ തീരുമാനിച്ചു.
പ്രാക്ടിക്കല്‍ പരീക്ഷയുടെ മാര്‍ക്ക് ശരിയായ രീതിയില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും വെട്ടിത്തിരുത്തലുകള്‍ വരുത്തിയിട്ടുണ്ടെന്നും തോറ്റതിന് മതിയായ കാരണം രേഖപ്പെടുത്തിയിട്ടില്ലെന്നുമായിരുന്നു കണ്ടെത്തല്‍. ഇത് ഗവേണിങ് കൗണ്‍സില്‍ വിലയിരുത്തിയ ശേഷമാണ് അധ്യാപകരെ വിളിച്ചുവരുത്താന്‍ തീരുമാനിച്ചത്.
2016-17 ബാച്ചിലെ വിദ്യാര്‍ഥികളാണ് പരാതിയുമായി രംഗത്തുള്ളത്.
Post Your Comments