![](/wp-content/uploads/2017/10/modi-7598.jpg)
അഹമ്മദാബാദ്: ജന്മനാട്ടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള വീര പരിവേഷമാണ് ഗുജറാത്തില്‍ ബിജെപി പ്രചാരണത്തിന്റെ മുഖ്യവിജയം. . സ്ഥാനാര്‍ഥികളെല്ലാം പ്രധാനമന്ത്രി നരേന്ദ്രമോദിക്കാണ് വോട്ടു തേടുന്നത്. ശര്‍മ്മിഷ്ഠ തടാകത്തിന്റെ തീരത്താണ് പ്രധാനമന്ത്രിയുടെ ജന്മനാട് വട് നഗര്‍. ബാലനായ നരേന്ദ്ര ചീങ്കണ്ണിയെ പിടിച്ചു കൊണ്ടു വരുന്ന കഥയൊക്കെ പ്രായമാവര്‍ ഇപ്പോഴും പറയും. തൊട്ടു ചേര്‍ന്ന് വട് നഗര്‍ റയില്‍വേ സ്റ്റേഷന്‍, ചായ് പെ ചര്‍ച്ചയ്ക്ക് വഴിമരുന്നിട്ട ആ ചായക്കട ഇപ്പോഴുമുണ്ട്.
താനൊരു ചായക്കടക്കാരന്റെ മകനാണെന്ന് മോദി പറയുന്ന അദ്ദേഹത്തിന്റെ പിതാവ് നടത്തിയിരുന്ന ചായക്കട. ഇവിടെയാണ് നരേന്ദ്ര ഭായ് ചായ വിറ്റിരുന്നത്. പിതാവിന്റെ ചായക്കടയില്‍ അദ്ദേഹം വരുമായിരുന്നു.നേതാവിനെക്കുറിച്ചുള്ള നാട്ടുകാരുടെ കഥകളില്‍ പലപ്പോഴും അതിശയോക്തി കലരാറുണ്ട്. എതിരാളികത് പരിഹാസവിഷയവുമാക്കാറുണ്ട്. പക്ഷേ പ്രധാനമന്ത്രിയായി മോദി വരണമെന്നത് ശരാശരി ഗുജറാത്തിയുടെ വികാരമാണ്.
2014ല്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിനെ തറപറ്റിച്ചതും ഇക്കുറിയും പിന്നിലാക്കുന്നതും ഇതേ മോദി ഫാക്ടറാണ്.അത് തന്നെയാണ് ബിജെപിയുടെ തുറുപ്പുചീട്ടും കോണ്‍ഗ്രസിന്റെ ദൗര്‍ബല്യവും. ബിജെപി സ്ഥാനാര്‍ഥികളെ അധികമൊന്നും കാണാനില്ല എങ്കിലും വോട്ട് അവർ മോദിക്ക് തന്നെ നൽകും.
Post Your Comments