
പാരീസ് : വിജയ് മല്യയ്യയെ വിട്ടുതരണമെന്നുളള ഇന്ത്യയുടെ ആവശ്യത്തെ തുടര്‍ന്ന് വെസ്റ്റ്മിനിസ്റ്റർ മജിസ്‌ട്രേറ്റ് കോടതിയുടെ മല്യയ്യക്ക് തിരിച്ചടിയായുളള ഉത്തരവിനെതിരെ വിവാദ വ്യവസായി വീണ്ടും യുകെയിലെ ഹെെക്കോടതിയെ സമീപിച്ചു. വെസ്റ്റ്മിനിസ്റ്റർ മജിസ്‌ട്രേറ്റിന് എതിരെ മല്യയ്യ സമര്‍പ്പിച്ച അപ്പീല്‍ ഒരിക്കല്‍ ഹെെക്കോടതി തളളിയിരുന്നു. അപ്പീല്‍ വീണ്ടും നല്‍കുന്നതിനുളള കാലാവധി അവസാനിക്കാനിരിക്കെയാണ് വീണ്ടും നാടുകടത്തുന്നതിനെ ചോദ്യം ചെയ്ക് മല്യയ്യ യുകെ ഹെെക്കോടതിയില്‍ എത്തിയിരിക്കുന്നത്.
കള്ളപ്പണം വെളുപ്പിക്കൽ, സാമ്പത്തിക കുറ്റകൃത്യം, ഫോറിൻ എക്സേഞ്ച് മാനേജ്മെന്‍റ് നിയമ ലംഘനം എന്നീ കുറ്റങ്ങളിൽ സിബിഐയും എൻഫോഴ്സ്മെന്‍റും ചുമത്തിയ കേസുകളിൽ വിചാരണയ്ക്കായി വിജയ് മല്യയെ തിരികെ നൽകണമെന്ന് യുകെയോട് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയിലെ വിവിധ ബാങ്കുകളിൽ നിന്നായി 3000 കോടി രൂപ ലോണെടുത്ത് ബ്രിട്ടനിലേക്ക് നാടുവിട്ട വിജയ് മല്യയെ തിരിച്ചെത്തിക്കണമെന്ന് വലിയ പ്രതിഷേധവും ഉയര്‍ന്നിരുന്നു.
Post Your Comments